നമ്മളിൽ മിക്കവർക്കും പലപ്പോഴും വന്നിട്ടുള്ള ഒരു പ്രശ്നമാണ് ദഹനക്കേട് ഭക്ഷണം കഴിക്കുമ്പോൾ വയറ് നിറഞ്ഞെന്നുള്ള തോന്നൽ . സാധാരണ കഴിക്കുന്നത്ര ഭക്ഷണം കഴിക്കാൻ പറ്റാതെ വരിക. സാധാരണ ഭക്ഷണം കഴിച്ച് ദഹിക്കാൻ വേണ്ട സമയം കഴിഞ്ഞാലും വയറു വീർത്തു തന്നെയിരിക്കുക . വയറിൻറെ മുകൾ ഭാഗത്ത് വേദന. ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുന്നതുപോലെയുള്ള തോന്നൽ. വയറിന് എരിച്ചിലും പുകച്ചിലും. പുളിച്ചുതികട്ടൽ. തലവേദന . ഓക്കാനം .ശർദ്ദിക്കാൻ വരുക .അല്ലെങ്കിൽ ശർദ്ദിക്കുക . തുടർച്ചയായി ഏമ്പക്കം വരിക ഭക്ഷണത്തിനോട് താൽപര്യക്കുറവ് തുടങ്ങിയവയാണ് ദഹനക്കേട് ലക്ഷണങ്ങൾ കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങൾ കഴിക്കുക. പരസ്പര വിരുദ്ധമായ ആഹാരങ്ങൾ കഴിക്കുക. ദഹിക്കുവാൻ പ്രയാസമുള്ള ആഹാരങ്ങൾ കഴിക്കുക. തുടങ്ങിയവ ദഹനക്കേട് വരാൻ കാരണങ്ങളാണ് ദഹനക്കേട് പരിഹരിക്കാൻ ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഇഞ്ചിനീരിൽ. ഉപ്പും. ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടു മൂന്നു തവണ കഴിച്ചാൽ ദഹനക്കേട് മാറും
കുരുമുളക്. തിപ്പലി . ചുക്ക് എന്നിവ സമം പൊടിച്ച് ശർക്കര ചേർത്ത് കഴിക്കുന്നത് ദഹനക്കേട് മാറാൻ വളരെ നല്ല മരുന്നാണ്
മുരിങ്ങ ത്തൊലിയുടെ നീരിൽ സ്വല്പം ഇന്തുപ്പ് ചേർത്ത് കഴിക്കുന്നതും ദഹനക്കേട് മാറാൻ വളരെ നല്ല മരുന്നാണ്
കരിങ്ങാലി .ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ദഹനക്കേട് ഉണ്ടാവാതിരിക്കാൻ സഹായിക്കും അതുപോലെതന്നെ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നതും ദഹനക്കേടിന് വളരെ നല്ല മരുന്നാണ്