ജീവിതത്തിലൊരിക്കലെങ്കിലും വിശപ്പില്ലായ്മ അനുഭവിചിട്ടില്ലാത്തവർ ആരുംതന്നെ ഉണ്ടാവില്ല കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്കുവരെ ഏതെങ്കിലുമൊരു കാലഘട്ടത്തിൽ അനുഭവപ്പെട്ടിട്ടുള്ളതാണ് വിശപ്പില്ലായ്മ . എന്നാൽ തുടർച്ചയായി വിശപ്പില്ലായ്മ എന്ന പ്രശ്നമുണ്ടായാൽ ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളുടെയും സൂചന ആയിരിക്കും. മാനസികസമ്മർദം. വിഷാദരോഗം. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം കഴിക്കുക. ഉദരരോഗങ്ങൾ. ഗ്യാസ്ട്രബിൾ എന്നിവയൊക്കെയാണ് വിശപ്പില്ലായ്മ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ് വിശപ്പില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ത്രിഫലചൂർണ്ണം ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക
ഇന്തുപ്പും . തിപ്പലിയും പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് വിശപ്പില്ലായ്മ പരിഹരിക്കാൻ വളരെ നല്ലതാണ്
കുരുമുളക്. ജീരകം എന്നിവ പൊടിച്ച് ഒരുനുള്ളു വീതം ഒരു സ്പൂൺ ഇഞ്ചിനീരിൽ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നതും വിശപ്പില്ലായ്മ പരിഹരിക്കാൻ വളരെ നല്ലതാണ്
കൊടുവേലിക്കിഴങ്ങ്. തിപ്പലി .അത്തിതിപ്പലി .കാട്ടുതിപ്പലിയുടെ വേര് എന്നിവ കഷായം വെച്ച് കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
കടുക്കാത്തോട് പൊടിച്ച് ശർക്കര ചേർത്ത് ദിവസവും കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
ചുക്ക് പൊടിച്ച് അതിൻറെ ഇരട്ടി ശർക്കരയും ചേർത്ത് രാവിലെയും വൈകിട്ടും ആഹാരത്തിനു മുൻപ് കഴിക്കുന്നത് വിശപ്പുണ്ടാകാൻ സഹായിക്കും
കടുക്ക .നെല്ലിക്ക. താന്നിക്ക .എന്നിവ ശർക്കര ചേർത്ത് പതിവായി വൈകിട്ട് ആഹാരത്തിനുശേഷം കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
ജാതിക്ക അരച്ച് തേൻചേർത്ത് കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
അല്പം കായം വറുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി എന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
കരിമ്പിൻ നീരിൽ ഇഞ്ചി നീര് ചേർത്ത് കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും
ചുക്ക് .ജീരകം .ഗ്രാമ്പു. ഏലം .ഇവ സമം ഉണക്കിപ്പൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാലും വിശപ്പുണ്ടാകാൻ സഹായിക്കും
തിപ്പലിയുടെ കായ പൊടിച്ച് പാലിൽ ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും