മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധയാണ് മൂത്രക്കടച്ചിൽ ഉണ്ടാകാനുള്ള പ്രധാനകാരണം പ്രത്യേകിച്ച് ഈ രോഗം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത് . വൃത്തിയില്ലായ്മ ,മൂത്രമൊഴിച്ചതിന് ശേഷം സ്വകാര്യ ഭാഗം കഴുകി വൃത്തിയാക്കാതിരിയ്ക്കുക ,സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മൂത്രമൊഴിക്കാൻ തോന്നിയിട്ടും മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തുക , വെള്ളം കുടി കുറയുക , എന്നീ കാരണങ്ങൾ കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയറ്റിൽ വേദന, മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന ,മൂത്രത്തിന് നിറവ്യത്യാസം ,പനി തുടങ്ങിയവയെല്ലാം മൂത്രക്കടച്ചിലിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആൾക്കാർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ശങ്കുപുഷ്പംത്തിൻറെ വേര് അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ പശുവിൻപാലിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രക്കടച്ചിൽ മാറും
ഞെരിഞ്ഞിൽ ചതച്ച് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നത് മൂത്രക്കടച്ചിൽ മാറാൻ വളരെ നല്ലതാണ്