ശ്വാസനാളത്തിൽ തടസമുണ്ടാകുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ടും ശ്വസിക്കുമ്പോൾ ചെറിയ ശബ്ദങ്ങളും ഉണ്ടാകുന്നു .ചില സധനങ്ങളോടുള്ള അലർജി മൂലവും ശ്വാസനാളത്തിലോ .ശ്വാസകോശത്തിലോ ഉണ്ടാകുന്ന അണുബാധ മൂലമോ ശ്വാസംമുട്ടൽ ഉണ്ടാകാം അതുപോലെ തന്നെ ശ്വാസനാളത്തിൽ കഫം കെട്ടികിടന്നും ശ്വാസംമുട്ടൽ ഉണ്ടാകാം .ശ്വാസംമുട്ടൽ കുറയ്ക്കാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ പരിചയപ്പെടാം
ചുക്കുപൊടി 5 ഗ്രാം ചറുതേനിൽ ചാലിച്ച് രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
1 മില്ലി എരുമക്കള്ളിയുടെ കറ പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
ഇഞ്ചിനീരും ചുവന്നുള്ളി നീരും സമമെടുത്ത് കുറച്ച് തേനും ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
തുളസി നീര് രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണശേഷവും കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
വെളുത്തുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് അരിച്ചെടുത്തതിന് ശേഷം ഒരു ടീസ്പൂൺ വീതം രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
ചുക്ക് ,ചുവന്നുള്ളി ,ആടലോടകത്തിന്റെ വേര് എന്നിവ കഷായം വച്ച് അല്പം തേനും ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
10 ഗ്രാം വള്ളിപ്പാലയുടെ ഇലയും 5 ഗ്രാം ജീരകവും ചേർത്ത് അരച്ച് രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും
കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും