വയറിളക്കത്തോടൊപ്പം ശക്തമായ വയറുവേദനയും മലത്തോടൊപ്പം രക്തവും ,കഫവും പോകുന്ന അവസ്ഥയാണ് വയറുകടി .വയറുകടി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണന്ന് നോക്കാം
ഉലുവ ,ജീരകം എന്നിവ അരച്ച് തൈരിൽ ചേർത്ത് കഴിച്ചാൽ വയറുകടി ശമിക്കും
കൂവളത്തിൻറെ കായ ഉണക്കി പൊടിച്ച് ശർക്കരയും ചേർത്ത് കഴിച്ചാൽ വയറുകടി ശമിക്കും, അതുപോലെ കൂവളത്തിൻറെ കായ ഉണക്കി പൊടിച്ച് ചെറുതേൻ ചേർത്ത് കഴിച്ചാലും വയറുകടി ശമിക്കും
മുത്തങ്ങ ചതച്ച് ആട്ടിൻപാലിൽ ചേർത്ത് കാച്ചി കുറച്ച് തേനും ചേർത്ത് കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ്
മാതളനാരങ്ങയുടെ ഉണങ്ങിയ തോട് കഷായം വച്ച് കുറച്ച് തേനും ചേർത്ത് കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ്
അതിവിടയം പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നതും വയറുകടി മാറാൻ നല്ല മരുന്നാണ്
ഒരുപിടി കറിവേപ്പില നന്നായി അരച്ച് ഒരു മുട്ടയും ഉടച്ചുചേർത്ത് കഴിക്കുക ഇങ്ങനെ ഒരു ദിവസം മൂന്നുനേരം കഴിച്ചാൽ വയറുകടി ശമിക്കും
ആനച്ചുവടി അരച്ച് ചേർത്ത് കഞ്ഞിയുണ്ടാക്കി കഴിച്ചാൽ വയറുകടി ശമിക്കും
മുത്തങ്ങ കിഴങ്ങ് അരച്ച് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ വയറുകടി ശമിക്കും ഇത് കുട്ടികൾക്കുണ്ടാകുന്ന വയറുകടി മാറാനും വളരെ നല്ല മരുന്നാണ്
കഴഞ്ചിക്കുരു കനലിൽ ചുട്ടുപൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുകടി ശമിക്കും
ശതാവരി കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാലും വയറുകടി ശമിക്കും
പെരുങ്ങലത്തിന്റെ പൂവും ,കായും ,തളിരിലയും ചേർത്ത് വറത്തുപൊടിച്ച് ചെറുതേനിൽ ചാലിച്ച് കഴിച്ചാലും വയറുകടി ശമിക്കും