നാം കഴിക്കുന്ന ആഹാരം ശെരിയായ രീതിയിൽ ദഹിക്കാതിരുന്നാൽ അത് പല രോഗങ്ങൾക്കും കാരണമാകും . നല്ല ദേഹനമുണ്ടെങ്കിൽ ഒരുവിധപ്പെട്ട രോഗങ്ങളൊന്നും ഉണ്ടാകൂകയില്ല . ദഹനം വേണ്ടരീതിയിൽ നടക്കാതിരുന്നാൽ ആഹാര പാചനം വേണ്ട രീതിയിൽ നടക്കാതെ വരികയും ധാതുക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു ഇത് കാരണം രോഗപ്രതിരോധ ശേഷി കുറയുകയം ഇതുമൂലം പല രോഗങ്ങൾ വരാൻ കാരണമാകുകയും ചെയ്യുന്നു . ദഹനശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധ പ്രയോഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കാട്ട് ഇഞ്ചി ചേർത്ത് ചമ്മന്തി അരച്ച് ആഹാരത്തോടൊപ്പം കഴിച്ചാൽ ദഹനശക്തിവർദ്ധിക്കും
ജാതിക്ക അരച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കുടിച്ചാൽ നല്ല ദഹനം കിട്ടും
തിപ്പലി ഉണക്കിപ്പൊടിച്ച് ചൂടുപാലിൽ ചേർത്ത് കഴിച്ചാൽ നല്ല ദഹനം കിട്ടും
മുത്തങ്ങകിഴങ്ങ് ഉണക്കിപൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ദഹനശക്തിവർദ്ധിക്കും
അഞ്ചോ ആറോ കറിവേപ്പില അരച്ച് ഒരു ഗ്ലാസ് മോരിൽ ചേർത്ത് കുടിച്ചാൽ ദഹനശക്തിവർദ്ധിക്കും
അയമോദകം ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ദഹനശക്തിവർദ്ധിപ്പിക്കാൻ സഹായിക്കും
പഴുത്ത പാപ്പായ ദിവസവും കഴിക്കുന്നത് ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും
കുട്ടികൾക്ക് ദഹനശക്തി വർദ്ധിക്കാൻ പനികൂർക്കയില വാട്ടി പഴിഞ്ഞ് നീരെടുത്ത് 5 മില്ലി വീതം കൊടുക്കുക രണ്ടോ മൂന്നോ ദിവസം കൊടുത്താൽ മതിയാകും, അതുപോലെ ചെറുനാരങ്ങ നീര് 5 മില്ലി വീതം കൊടുക്കുന്നതും കുട്ടികൾക്ക് ദഹനശക്തി വര്ധിപ്പിക്കാൻ വളരെ നല്ലതാണ്
ചുക്കും, മല്ലിയും ചേർത്ത് വെള്ളം തിളപ്പിച്ച് ദിവസവും കുടിക്കുന്നതും ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും
രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതും ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും