നാം താമസിക്കുന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും പഴുതാര ,എട്ടുകാലി ,തേൾ ,കടന്നൽ ,എലി തുടങ്ങിയ ജീവികൾ ധാരാളമുണ്ട് ഏതുസമയത്തും നമുക്ക് ഇവയുടെ കടിയേൽക്കാം . ഈ ജീവികളുടെ കടിയേറ്റാൽ ഉടൻതന്നെ അതിനുവേണ്ട പരിഹാരം തേടിയില്ലങ്കിൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിതെളിക്കും എന്നാൽ ഇത്തരത്തിലുള്ള ജീവികളുടെ കടിയേറ്റാൽ നമ്മുടെ വീട്ടിൽ തന്നെ തയാറാക്കാൻ പറ്റിയ ചില പ്രകൃതിദെത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണന്ന് നോക്കാം .
തേനീച്ച വിഷത്തിന്
പച്ചമഞ്ഞളും ,തകരയും ചേർത്തരച്ച് പുരട്ടുന്നത് തേനീച്ച വിഷത്തിന് വളരെ നല്ലതാണ്
ശതാവരി കിഴങ്ങ ്ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നത് തേനീച്ച വിഷത്തിന് വളരെ നല്ലതാണ്
എലിവിഷത്തിന്
അമരിവേര് അരച്ച് പാലിൽ കലക്കി കഴിക്കുകയും ഇത് പുറമെ പുരട്ടുകയും ചെയ്യുന്നത് എലിവിഷത്തിന് നല്ല മരുന്നാണ്
അങ്കോലാത്തിന്റെ വേര് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതും എലിവിഷത്തിന് നല്ല മരുന്നാണ്
പരുത്തിയില അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും എലിവിഷത്തിന് നല്ല മരുന്നാണ്
അരയാലിന്റെ തൊലി അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് എലിവിഷത്തിന് നല്ലതാണ്
ഉമ്മത്തിന്റെ അരിയും ഉമ്മത്തിന്റെ വേരും നന്നായി അരച്ച് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ എലിവിഷം ശമിക്കാൻ വളരെ നല്ല മരുന്നാണ്
ഞൊട്ടാ ഞൊടിയൻ അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും ഇടിച്ചുപിഴിഞ്ഞ നീര് ഉള്ളിൽ കഴിക്കുകയും ചെയ്യുന്നത് എലിവിഷത്തിന് നല്ലതാണ്
കടന്നൽ വിഷത്തിന്
എള്ള് പാലിൽ അരച്ചുപുരട്ടുന്നത് കടന്നൽ വിഷത്തിന് വളരെ നല്ലതാണ്
മുക്കുറ്റി അരച്ച് വെണ്ണയും ചേർത്ത് പുരട്ടുന്നത് കടന്നൽ വിഷത്തിന് വളരെ നല്ല മരുന്നാണ്
ചിലന്തി വിഷത്തിന്
പച്ചമഞ്ഞളും തുളസിയിലയും ചേർത്തരച്ച് പുരട്ടുന്നത് ചിലന്തി വിഷത്തിന് വളരെ നല്ല മരുന്നാണ്
പച്ചമഞ്ഞൾ അരച്ച് ശരീരത്ത് മുഴുവൻ 7 ദിവസം തുടർച്ചയായി പുരട്ടിയാൽ ചിലന്തി വിഷം ശമിക്കും
നീലയമരിയുടെ വേര് പാലിൽ അരച്ച് കുടിക്കുകയും ഇല കടിയിൽ അരച്ച് പുരട്ടുകയും ചെയ്താൽ ചിലന്തി വിഷം ശമിക്കും
തേൾവിഷത്തിന്
വെറ്റില നീരിൽ കായം ചാലിച്ച് പുരട്ടുന്നത് തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ്
കയ്യോന്നിയുടെ ഇലയുടെ നീര് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ്
ഉഷമലരിയുടെ വേരും ഇലയും വള്ളം ചേർത്ത് നല്ലപോലെ അരച്ച് പുരട്ടുന്നത് തേൾവിഷത്തിന് വളരെ നല്ല മരുന്നാണ്
ഇന്തുപ്പും ,വെറ്റിലയും ചേർത്തരച്ച് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ്
പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് നീര് പുരട്ടുന്നതും തേൾവിഷത്തിന് വളരെ നല്ലതാണ്
കുരുമുളകും ,കറിവേപ്പിലയും അരച്ച് പുരട്ടുന്നത് തേൾവിഷത്തിന് വളരെ നല്ലതാണ്
പഴുതാര വിഷത്തിന്
പച്ചമഞ്ഞള് ചതച്ച നീരിൽ കായം ചാലിച്ച് പുരട്ടുന്നത് പഴുതാര വിഷത്തിന് വളരെ നല്ലതാണ്
പഴുത്ത പ്ലാവിലയുടെ ഞെട്ടും തുമ്പയുടെ നീരും ചെത്തരച്ച് പുരട്ടുന്നതും പഴുതാര വിഷത്തിന് നല്ലതാണ്
കറിവേപ്പിലയും ,കുരുമുളകും മോര് ചേർത്ത് അരച്ചുപുരട്ടുന്നതും പഴുതാര വിഷത്തിന് നല്ലതാണ്
ചെവിപാമ്പുവിഷത്തിന്
പച്ചമഞ്ഞൾ ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുന്നത് ചെവിപാമ്പു വിഷത്തിന് നല്ലതാണ്