സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കൺതടത്തിലെ കറുപ്പുനിറം .ഉറക്കക്കുറവ് ,മാനസിക സമ്മർദ്ദം ,പോഷകക്കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കണ്ണിനടിയിൽ കറുപ്പുനിറമുണ്ടാകാം .കണ്ണിനടിയിലെ കറുപ്പുനിറമകറ്റാൻ ഇതാ ചില പ്രകൃതിതത്തവഴികൾ
കുങ്കുമം പനനീരിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്. .അതുപോലെ രക്തചന്ദനം പാലിലരച്ച് പുരട്ടുന്നതും വളരെ നല്ലതാണ്
വയമ്പ് ,പാച്ചോറ്റിത്തൊലി എന്നിവ പനനീരിൽ അരച്ച് കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.
മൈലാഞ്ചിയിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.
നീലയമരിയോ .കസ്തൂരിമഞ്ഞളോ ഇവയിൽ ഏതെങ്കിലുമൊന്ന് അരച്ച് പാൽപാടയിൽ ചാലിച്ച് പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.
നേത്രപ്പഴവും പാലും ചേർത്ത് നന്നായി അരച്ച് പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.