ഇന്ന് പലർക്കും ഉണ്ടാകുന്ന ഒരു അസ്വസ്ഥതയാണ് മനംപിരട്ടൽ .വായിൽ വെള്ളമൂറി വരുന്നതാണ് മുഖ്യലക്ഷണം .ഛർദിക്കാൻ തോന്നുകയും എന്നാൽ ഛര്ദിക്കുകയുമില്ല .ഭക്ഷണം പിടിക്കായ്മ .ഗ്യാസ് .ചല അസുഖങ്ങളുടെ ഭാഗമായിയൊക്കെ മനംപിരട്ടൽ ഉണ്ടാകാം .ഈ പ്രശ്നത്തിന് വീട്ടിൽതന്നെ ചെയ്യാൻ പറ്റിയ ചില പരിഹാരമാര്ഗങ്ങളുണ്ട്
മനപിരട്ടൽ ഉണ്ടാകുന്ന സമയത്ത് രണ്ടോ മൂന്നോ പുതിനയില ചവച്ച് ഇറക്കിയൽ മനംപിരട്ടൽ പമ്പകടക്കും
ഒരു ഗ്ലാസ് തേങ്ങവെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങനീരും ചേർത്ത് കഴിച്ചാൽ മനപിരട്ടൽ മാറാൻ നല്ലതാണ്
മനപിരട്ടൽ ഉണ്ടാകുന്ന സമയത്ത് ചെറുനാരങ്ങാ നീര് കഴിക്കുന്നത് മനപിരട്ടൽ മാറാൻ നല്ലതാണ് അതുപോലെ ഇഞ്ചിനീരിൽ തേൻ ചേർത്ത് കഴിക്കുന്നതും.ഇഞ്ചിനീരിൽ പഞ്ചസ്സാര ചേർത്ത് കഴിക്കുന്നതും മനപിരട്ടൽ മാറാൻ നല്ലതാണ്
ഏലക്ക തോടുസഹിതം നല്ലപോലെ പൊടിച്ച് നാരങ്ങനീരിൽ ചേർത്ത് കഴിക്കുന്നതും മനപിരട്ടൽ മാറാൻ നല്ലതാണ്
ഈ പ്രശ്നമുള്ളവർ വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്തരച്ച ചമ്മന്തി ഭക്ഷണത്തോടൊപ്പം പതിവായി കഴിക്കുക