ഒരു പ്രായം കഴിഞ്ഞാൽ മിക്കവരിലും ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവ. കുനിഞ്ഞ് എന്തങ്ങിലും സാധനം എടുക്കുമ്പോഴോ . തലയിൽ എന്തങ്ങിലും ഭാരമെടുക്കുപ്പോഴോ . മുറ്റമടിച്ചിട്ട് നിവരുമ്പോഴോ . ശക്തിയായി തുമ്മുമ്പോഴോ നടുവിന് പെട്ടന്ന് വിലക്കമുണ്ടായി നിവാരനും നടക്കാനും പറ്റാത്ത അവസ്ഥയുണ്ടാകും . ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വീട്ടിൽതന്നെ ചെയ്യാൻ പറ്റിയ പരിഹാരമാർഗ്ഗങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
മുരിങ്ങത്തൊലിയും ,വെളുത്തുള്ളിയും ,കടുകും ഇവ തുല്യ അളവിലെടുത്ത് വിനാഗിരിയും ചേർത്ത് അരച്ച് പുരട്ടുന്നത് നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്ക് വളരെ നല്ല മരുന്നാണ്
കരിനൊച്ചിയില നല്ലതുപോലെ അരച്ചതും പാട നീക്കം ചെയ്ത പാലും എണ്ണയിൽ ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച ശേഷം കിട്ടുന്ന എണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്ക് വളരെ നല്ല മരുന്നാണ് .അതുപോലെ കരിനൊച്ചിനീര് ചൂടുപാലിൽ കലർത്തി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുന്നതും വളരെ നല്ലതാണ്
കരിനൊച്ചി ഇലയുടെ നീരും അതെ അളവിൽ ആവണക്കെണ്ണയും ചേർത്തത് രാവിലെ കഴിക്കുന്നതും നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്ക് വളരെ നല്ല മരുന്നാണ്
ആവണക്കിൻ കുരു തോല് കളഞ്ഞു നന്നായി പൊടിച്ച് പാലിൽ ചേർത്ത് സ്വല്പം പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് വറ്റിച്ച് കുറച്ചു ദിവസം പതിവായി കഴിക്കുന്നതും വളരെ നല്ലതാണ്