ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് .ഒട്ടുംതന്നെ വ്യായാമം ഇല്ലാത്തവരിലും .മാംസ്യം അമിതമായി കഴിക്കുന്നവരിലും ,ബേക്കറി സാധനങ്ങളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ അമിതമായി കഴിക്കുന്നവരിലുമാണ് ഈ പ്രശനംമുണ്ടാകുന്നത് .വയറ് ,നിതംബം,തുട എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇത് കാരണം എന്തെങ്കിലും ജോലി ചെയ്യുമ്പോഴൊ കയറ്റം കയറുമ്പോഴോ തളർച്ചയും ,കിതപ്പും ,നെഞ്ചിടിപ്പും ഉണ്ടാകും ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയേറെ ബാധിക്കുകയും ചെയ്യും .എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഒരു ചെറുനാരങ്ങയുടെ നീരും ,10 മില്ലി തേനും ഒരുഗ്ലാസ് വെള്ളത്തിൽ ചേർത്തത് രാവിലെ പതിവായി കഴിക്കുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും
കരിങ്ങാലിക്കാതലും ,നെല്ലിക്കയും ചേർത്ത് കഷായം വെച്ച് തേൻ ചേർത്ത് പതിവായി കഴിക്കുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും .അതുപോലെ വേങ്ങാകാതൽ കഷായം വച്ച് തേൻ ചേർത്ത് കഴിക്കുന്നതും ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും
വിഴാലരി പൊടിച്ച് തേനിൽ കുഴച്ച് പതിവായി കഴിക്കുന്നതും ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കും