ഒട്ടു മിക്ക സ്ത്രീകളിലും കാണുന്ന ഒരു സൗന്ദര്യപ്രശ്നമാണ് അമിതമായ രോമവളർച്ച.മേൽച്ചുണ്ട് ,താടി ,കൈകളിൽ ,നെഞ്ച് ,തുടകൾ എന്നിവിടങ്ങളിൽ പുരുഷൻമാരെപോലെ കട്ടിയുള്ള രോമങ്ങൾ വളരുന്നതിനെയാണ് അമിത രോമവളർച്ച എന്ന് പറയുന്നത് .ഹോർമോൺ തകരാറുകളാണ് ഇതുണ്ടാകാനുള്ള പ്രധാന കാരണം .ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് .വീട്ടിൽതന്നെ ചെയ്യാൻ പറ്റിയ ചില നുറുങ്ങു വിദ്യകളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം
പച്ചപപ്പായും ,പച്ചമഞ്ഞളും ചേർത്തരച്ച് പതിവായി പുരട്ടുന്നത് അമിത രോമവളർച്ച തടയാൻ വളരെ നല്ലതാണ്
കടലപ്പൊടിയും അതെ അളവിൽ മഞ്ഞൾപ്പൊടിയും വെള്ളത്തിൽ ചാലിച്ച് പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്യുന്നത് അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോകാൻ സഹായിക്കും
ചെറുപയർ പൊടിയിൽ പാലും നാരങ്ങാനീരും തുല്യ അളവിൽ ചേർത്ത് പുരട്ടുന്നതും അമിത രോമവളർച്ച തടയാൻ വളരെ നല്ലതാണ്
പാൽപ്പാടയും പച്ചമഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടുന്നതും .അതുപോലെ കസ്തൂരി മഞ്ഞളും പാൽപ്പാടയും ചേർത്ത് പതിവായി പുരട്ടുന്നതും അമിത രോമവളർച്ച തടയാൻ വളരെ നല്ലതാണ്
കുളിർമാവിന്റെ തളിരില അരച്ച് പുരട്ടി ഉണങ്ങിയ ശേഷം തുടച്ചുകളയുന്നതും അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോകാൻ സഹായിക്കും
മഞ്ഞളിന്റെ തളിരില നന്നായി ഉണക്കി പൊടിച്ച് ഉരുക്കുവെളിച്ചെണ്ണയിൽ ചാലിച്ച് രാത്രിയിൽ പുരട്ടി രാവിലെ കഴുകി കളയുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്യണം