നിത്യജീവിതത്തിൽ പല കാരണങ്ങൾ കൊണ്ടും ചെറുതും വലുതുമായ . പലതരം മുറിവുകൾ നമ്മുടെ ശരീരത്തിലുണ്ടാവാറുണ്ട് ചില മുറിവുകൾ പെട്ടന്ന് ഉണങ്ങുകയും എന്നാൽ ചില മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുകയും ചെയ്യും പ്രത്യേകിച്ച് പ്രമേഹരോഗികളിൽ മറ്റെന്തെങ്കിലും രോഗാവസ്ഥയുള്ളവരിലും ഇങ്ങനെ സംഭവിക്കാറുണ്ട് .ഈ അവസ്ഥ പരിഹരിക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്
200 മില്ലി കറുക ഇടിച്ചുപിഴിഞ്ഞ നീരിൽ 25 ഗ്രാം ഇരുട്ടിമധുരം അരച്ച് കലക്കി 50 മില്ലി വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണ മുറിവുകളിൽ പുരട്ടിയാൽ ഏത് ഉണങ്ങാത്ത മുറിവും പെട്ടന്ന് ഉണങ്ങും
മഞ്ഞൾപ്പൊടി ചെറുതേനിൽ ചാലിച്ച് വ്രണത്തിൽകുറച്ചുദിവസം പതിവായി പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും സുഖപ്പെടും
കൈതപ്പൂവ് ചുട്ട ഭസ്മം വ്രണങ്ങൾക് മുകളിൽ വിതറിയാൽ പ്രമേഹരോഗികൾക്കുണ്ടാകുന്ന വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും
കാടുകപ്പാലയരി പൊടിച്ച് വ്രണത്തിൽ വിതറിയാൽ എത്ര പഴകിയ വ്രണങ്ങളും സുഖപ്പെടും
അമൃതിലയുടെ നീര് തേനും ചേർത്ത് പുരട്ടിയാൽ ഉണങ്ങാത്ത മുറിവുകൾ പെട്ടന്ന് ഉണങ്ങും ,അതുപോലെ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പുരട്ടിയാലും ഉണങ്ങാത്ത മുറിവുകൾ പെട്ടന്നുണങ്ങും
ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറത്തുതരച്ച് പുരട്ടുന്നത് ഉണങ്ങാത്ത വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും
പച്ചമഞ്ഞളും കറുകയും കാടിവെള്ളത്തിൽ തിളപ്പിച്ച് ചെറിയ ചൂടോടെ ഈ വെള്ളംകൊണ്ട് മുറിവ് കഴുകിയാൽ മുറിവുകൾ പെട്ടന്ന് സുഖപ്പെടും ,അതുപോലെ വേപ്പിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും
വേപ്പിലയും എള്ളും ചേർത്തരച്ച് തേനിൽ ചാലിച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും
അയ്യമ്പനയില അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും ഉണങ്ങും
അഗത്തിക്കുരു പാലിലരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും
കാടുകപ്പാലയുടെ തൊലി അരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും, അതുപോലെ വേനപ്പച്ച എന്ന സസ്യം ഇടിച്ചുപിഴിഞ്ഞ നീര് മുറിവിന് പുറമെ പുരട്ടിയാൽ മുറിവുകൾ പെട്ടന്നുണങ്ങും