മിക്കവരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ വേദനയോട് കൂടിവരുന്ന കുരുക്കൾ .ചിലരിൽ വേനൽകാലത്താണ് ഇത്തരത്തിലുള്ള കുരുക്കൾ കൂടുതലായും കാണപ്പെടുന്നത് .മുഖം ,കഴുത്തു് ,കക്ഷം ,തുട ,രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത് .ചിലരിൽ ഇത് കൂടുതൽ വലിപ്പത്തോടുകൂടിയും വേദനയോടുകൂടിയും ഉണ്ടാകാം .എന്നാൽ ശരീരത്തിൽ വേദനയോട് കൂടി കണ്ടുവരുന്ന ഇ കുരുക്കൾ വീട്ടിൽത്തന്നെ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം
കീഴാർനെല്ലി അരച്ച് മോരിൽ കലക്കി കുറച്ചുദിവസം പതിവായി കഴിക്കുന്നത് ശരീരത്തിലുണ്ടാകുന്ന ഇതരരത്തിലുള്ള കുരുക്കൾ മാറുന്നതിന് വളരെ ഫലപ്രദമാണ്
കൊഴിഞ്ഞ വേര് കാടിയിൽ അരച്ച് കുരുക്കളുള്ള ഭാഗത്ത് പുരട്ടുന്നതും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറുന്നതിന് വളരെ നല്ലതാണ്
ആയിരംകാലികിഴങ്ങ് ,കൊവലില ,നീരുവറ്റി,നിലനാരകത്തിന്റെ വേരിന്റെ തോല് എന്നിവ നല്ലതുപോലെ അരച്ച് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക ഇത് ശരീരത്തിലുണ്ടാകുന്ന പരുവിനും വളരെ നല്ല മരുന്നാണ്
തുമ്പപ്പൂവ് ,എള്ള് ,അത്തികായ എന്നിവ നന്നായി അരച്ച് പാലിൽ ചാലിച്ച് കുരുക്കളുള്ള ഭാഗത്ത് പുരട്ടുന്നതും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറുന്നതിന് വളരെ നല്ലതാണ്
കുന്നിക്കുരുവും ,പച്ചമഞ്ഞളും കൂട്ടിയരച്ച് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറുന്നതിന് വളരെ നല്ലതാണ്
വട്ടച്ചെടിയുടെ ഇലയും ,മുട്ടത്തോടും ,പച്ചമഞ്ഞളും കൂട്ടിയരച്ച് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന പരുവിന് വളരെ നല്ല മരുന്നാണ്
പൊന്നാന്തകരയുടെ ഇലയുടെ നീര് കുരുക്കളുള്ള ഭാഗത്ത് പുരട്ടുന്നതും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറുന്നതിന് വളരെ നല്ലതാണ്
പാടത്താളി അരച്ച് കുരുക്കളുള്ള ഭാഗത്ത് പുരട്ടുന്നതും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറുന്നതിന് വളരെ നല്ലതാണ്
പിച്ചകത്തില മോരിൽ പുഴുങ്ങി അരച്ച് പുരട്ടുന്നതും ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറുന്നതിന് വളരെ നല്ലതാണ്
ഇരട്ടിമധുരം ,ത്രിഫല ,കറുക ,എള്ള് ഇവ വെണ്ണയും ,എണ്ണയും സമയമെടുത്ത് അതിൽ വറത്ത് നല്ലതുപോലെ അരച്ച് പുരട്ടുക ഇത് ശരീരത്തിലുണ്ടാകുന്ന പരുവിനും ,കുരുക്കൾക്കും വളരെ നല്ല മരുന്നാണ്
പച്ചമഞ്ഞളും ,ഉണക്കലരിയും എള്ളും മോര് ചേർത്ത് അരച്ച് പുരട്ടുന്നതും ശരീരത്തിലുണ്ടാകുന്ന പരുവിനും ,കുരുക്കൾക്കും വളരെ നല്ല മരുന്നാണ്
നിലംപാല അരച്ച് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന പരുവിന് വളരെ നല്ല മരുന്നാണ് വളെര പെട്ടന്ന് പരു പൊട്ടി പഴുപ്പ് പുറത്തുപോകാൻ സഹായിക്കും
കോവലിന്റെ ഇല അരച്ച് വെണ്ണയും ചേർത്ത്പ രുവിന് ചുറ്റും പരട്ടിയാൽ പരു വന്നതുമൂലമുള്ള നീര് മാറും