കൊളസ്ട്രോൾ എന്ന രോഗം ഇന്ന് എല്ലാവരെയും പേടിപ്പെടുത്തുന്ന ഒന്നാണ് ശരീരത്തിൽ കൊളസ്ട്രോളായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയത്തിലേയ്ക്കു രക്തം പമ്പു ചെയ്യുന്ന ധമനികളില്‍ പറ്റിപ്പിടിച്ച് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഇതുമൂലം ഹൃദയാഘാതം പോലെയുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുന്നു .കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക ,ഫാസ്റ്റ് ഫുഡ് ,ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ,വ്യായാമമില്ലായ്മ എന്നിവയൊക്കെയാണ് കൊളസ്ട്രോൾ ഉണ്ടാകാനുള്ള കാരണങ്ങൾ .എന്നാൽ കൊളസ്ട്രോൾ പമ്പ കടക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി
നാടൻ ആഹാരങ്ങൾ മാത്രം കഴിക്കാൻ ശ്രമിക്കുക അതുപോലെ ദിവസം 30 മിനിറ്റെങ്കിലും കുറഞ്ഞത് വ്യായാമം ചെയ്യുക ,ഉള്ളിയും, തൈരും ഭക്ഷണത്തിൽ ദിവസേന ഉൾപെടുത്തുക ,എണ്ണ കൂടുതലായി ഉപയോഗിക്കാതിരിക്കുക
ഉണക്കനെല്ലിക്ക പൊടിച്ച് 5 ഗ്രാം വീതം ചെറുതേനിൽ ചാലിച്ച് രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം തുടർച്ചയായി കഴിച്ചാൽ കൊളസ്ട്രോൾ കുറയും
20 ഗ്രാം വേങ്ങകാതൽ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് ഈ വെള്ളം ഒരു ദിവസം പല പ്രവിശ്യമായി കുടിക്കുക ഇങ്ങനെ കുറച്ചുദിവസം തുടർച്ചയായി കഴിച്ചാൽ കൊളസ്ട്രോൾ കുറയും
5 വെളുത്തുള്ളി അല്ലി വീതം രാവിലെ വെറുംവയറ്റിൽ തുടർച്ചയായി കുറച്ചുനാൾ കഴിച്ചാൽ കൊളസ്ട്രോൾ കുറയും
50 ഗ്രാം നീർമരുതിൻ തൊലിഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് പല തവണയായി ഒരു ദിവസം കുടിച്ചു തീർക്കുക ഇങ്ങനെ പതിവായി കുടിച്ചാൽ കൊളസ്ട്രോൾ കുറയും
കടല മുളപ്പിച്ച് ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്