കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ വരാവുന്ന ഒന്നാണ് വയറിളക്കം ആഹാരത്തിന്റെ പ്രശ്നങ്ങൾ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും വയറിളക്കം ഉണ്ടാകാം. തലചുറ്റൽ ,അമിതമായ ക്ഷീണം , പേശികളുടെ ഉരുണ്ടുകയറ്റം, തുടങ്ങിയവ ഇത് മൂലം സംഭവിക്കും. സാധാരണ വയറിളക്കം വന്നാൽ ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനിലക്കാറൊളളൂ എന്നാൽ ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വയറിളക്കത്തിന് ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ് വയറിളക്കം വന്നാൽ അത് പെട്ടെന്നു തന്നെ ഇല്ലാതാക്കാനുള്ള ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം
മുക്കുറ്റിയുടെ ഇലയരച്ച് മോരിൽ കലക്കി കഴിക്കുന്നത് വയറിളക്കം മാറാൻ നല്ലൊരു മരുന്നാണ് അതുപോലെ പുളിയാറില, ജാതിക്ക, അയമോദകം ,പച്ചമഞ്ഞൾ എന്നിവ നന്നായി അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും വയറിളക്കം മാറാൻ വളരെ നല്ലതാണ്
ചെറുനാരങ്ങാനീരിൽ ഉപ്പു ചേർത്ത് കഴിക്കുന്നതും വയറിളക്കം മാറാൻ നല്ല മരുന്നാണ്
ഒരു തണ്ട് കറിവേപ്പില നന്നായി അരച്ച് മോരിൽ കലക്കി കഴിക്കുന്നതും വയറിളക്കം മാറാൻ നല്ല മരുന്നാണ്, കശുമാവിൻറെ തളിരില അരച്ച് മോരിൽ കലക്കി കഴിക്കുന്നത് വയറിളക്കം മാറാൻ വളരെ നല്ല മരുന്നാണ് , കോഴിമുട്ടയിൽ ഒരു തണ്ട് കറിവേപ്പില അരച്ചുചേർത്ത് കലക്കി കഴിക്കുന്നത് വയറിളക്കം മാറുന്നതിന് വളരെ നല്ലതാണ്
അയമോദകം പൊടിച്ച് ഇഞ്ചിനീരിൽ ചേർത്ത് കഴിക്കുന്നതും വയറിളക്കം മാറാൻ നല്ല മരുന്നാണ്
തിപ്പലിയും കുരുമുളകും തുല്യ അളവിൽ പൊടിച്ച് വെള്ളത്തിൽ ചേർത്തു കുടിക്കുന്നതും വയറിളക്കം മാറാൻ നല്ല മരുന്നാണ്
മാതളനാരങ്ങയുടെ തോട് ചെറുതേനിൽ അരച്ച് കഴിക്കുന്നതും വയറിളക്കം മാറാൻ വളരെ നല്ലതാണ്
ഉലുവ അരച്ച് മോരിൽ കലക്കി കഴിക്കുന്നതും വയറിളക്കം മാറുന്നതിന് വളരെ നല്ലതാണ്
പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പത്തു മില്ലി യോളം കഴിക്കുന്നത് വയറിളക്കം മാറുന്നതിന് വളരെ നല്ലതാണ്
ചെറുനാരങ്ങാനീരും ചെറുതേനും തുല്ല്യ അളവിൽ എടുത്ത് ഒരു സ്പൂൺ വീതം ദിവസം മൂന്നുനേരം കഴിച്ചാൽ വയറിളക്കം ശമിക്കും
കശുമാവിൻറെ തൊലി ചതച്ച് നീരെടുത്ത് സ്വല്പം ഉപ്പും ചേർത്ത് കഴിച്ചാൽ വയറിളക്കം പെട്ടെന്ന് ശമിക്കും അതുപോലെതന്നെ താന്നിയുടെ തൊലി അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാലും വയറിളക്കം ശമിക്കും, പ്ലാവിൻറെ തൊലി ചതച്ച നീര് 30 മില്ലി വീതം മൂന്നുനേരം കഴിച്ചാലും വയറിളക്കം ശമിക്കും, കരിമുരിക്കിൻ തൊലി ചതച്ച് നീരെടുത്ത് 15 മില്ലി വീതം കഴിച്ചാലും വയറിളക്ക ശമിക്കും,അമ്പഴ മരത്തിൻറെ തൊലി അരച്ച് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും വയറിളക്കം മാറാൻ വളരെ നല്ലതാണ്
ചെറു നാരകത്തിലയും വെള്ള മുരിക്കിൻറെ തൊലിയും ചേർത്തരച്ച് പിഴിഞ്ഞ് നീരെടുത്ത് സ്വല്പം ഉപ്പും ചേർത്ത് കഴിച്ചാൽ വയറിളക്കം പെട്ടെന്ന് ശമിക്കും
പാണലിന്റെ ഇലയും പേരയുടെ തളിരിലയും ചേർത്തരച്ച് മോരിൽ കലക്കി ദിവസം രണ്ടു മൂന്നു നേരം കഴിച്ചാൽ വയറിളക്കം ശമിക്കും
നിലമ്പുളി സമൂലം അരച്ച് മോരിൽ കലക്കി കഴിക്കുന്നതും വയറിളക്കം മാറാൻ നല്ലൊരു മരുന്നാണ്
കട്ടൻചായയിൽ അരമുറി ചെറുനാരങ്ങയുടെ നീരും സ്വല്പം ഉപ്പും ചേർത്തു കലക്കി കുടിയ്ക്കുന്നതും വയറിളക്കം മാറാൻ നല്ലൊരു മരുന്നാണ് അതുപോലെതന്നെ കട്ടൻചായയിൽ അയമോദകവും ,കരിഞ്ചീരകവും പൊടിച്ചുചേർത്ത് കുടിക്കുന്നതും വയറിളക്കത്തിന് വളരെ നല്ല മരുന്നാണ്
തിപ്പലി പൊടിച്ച് ഒരു ഗ്ലാസ് പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നതും വയറിളക്കത്തിന് വളരെ നല്ല മരുന്നാണ്