കൈപോകുമ്പോൾ ശക്തമായി വേദന അനുഭവപ്പെടുക കൈ വശങ്ങളിലേക്ക് ചലിപ്പിക്കാൻ പ്രയാസം ,ബസ്സിൽ കയറിയാൽ കമ്പിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരിക .ചെറിയ ഭാരം പോലും ഉയർത്താൻ കഴിയാതെ വരിക .കൈകൊണ്ട് വേണ്ടവിധം പ്രവർത്തിക്കാൻ പറ്റാത്ത ഒരുതരം വാതരോഗമാണിത് ആയുർവേദത്തിൽ ഇതിനെ അപബാഹുകം എന്ന പേരിൽ അറിയപ്പെടും 40 വയസ് കഴിഞ്ഞ 30 ശതമാനം ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണിത് .പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത് .ഈ രോഗം വന്നാൽ ആയുർവേദത്തിൽ ചില പരിഹാരമാർഗ്ഗങ്ങളുണ്ട്
ഓരില വേര് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് 40 ദിവസം തുടർച്ചയായി കഴിച്ചാൽ അപബാഹുകം ശമിക്കും
40 ഗ്രാം കുറുന്തോട്ടി , 20 ഗ്രാം ചിറ്റമൃത് ,ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 200 മില്ലിയാക്കി വറ്റിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത ശേഷം 100 മില്ലി രാവിലെ വെറും വയറ്റിലും 100 മില്ലി രാത്രി ഭക്ഷണത്തിന് മുൻപും കഴിക്കുക ,ഇതോടൊപ്പം ചെറിയ രാസ്നാദി കഷായം 15 മില്ലി 60 മില്ലി തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് രാവിലെ ഭക്ഷണത്തിന് ശേഷവും .അഷ്ടവർഗം കഷായം 15 മില്ലി 60 മില്ലി തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് രാത്രി ഭക്ഷണത്തിന് ശേഷവും കഴിക്കുക ഇത് അപബാഹുകം ശമിക്കാന്‍ വളരെ ഗുണകരമാണ്
100 ഗ്രാം കുറുന്തോട്ടിയുടെ ഉണങ്ങിയ വേര് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് 600 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം മുന്ന് നേരം മൂന്ന് ആഴ്ച കഴിക്കുന്നത് അപബാഹുകം ശമിക്കാന്‍ വളരെ നല്ലതാണ്
ചുക്ക് ,വയമ്പ് ,കൊട്ടം ഇവ നന്നായി പൊടിച്ച് ചൂടുവെള്ളത്തിൽ കുഴച്ചുപുരട്ടുന്നത് അപബാഹുകം ശമിക്കാന്‍ വളരെ നല്ലതാണ്
ആവണക്കിൻ കുരു പാലിലരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുന്നതും അപബാഹുകം ശമിക്കാന്‍ വളരെ നല്ലതാണ് .അതുപോലെ എള്ളണ്ണയിൽ ഉഴുന്ന് അരച്ച് ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുന്നതും അപബാഹുകം ശമിക്കാന്‍ വളരെ നല്ലതാണ്
ഉഴിഞ്ഞയില ആവണക്കെണ്ണയിൽ നന്നായി വേവിച്ച് അരച്ച് മൂന്ന് ആഴ്ച പുരട്ടിയാൽ അപബാഹുകം ശമിക്കും ,അതുപോലെ കടുക് അരച്ച് 40 ദിവസത്തോളം തുടർച്ചയായി പുരട്ടിയാലും അപബാഹുകം ശമിക്കും