നമ്മളിൽ പല ആൾക്കാർക്കും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായിലെ പൂപ്പൽബാധ .ഇത് കവിളിലും ,മോണയിലും .നാക്കിലുമെല്ലാം ഉണ്ടാകാറുണ്ട് ഇത് ഒരു ആരോഗ്യപ്രശ്നത്തേക്കാൾ ഉപരി ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് എല്ലാവരും കണക്കാക്കുന്നത് .കാരണം നമ്മൾ ആരോടെങ്കിലും സംസാരിക്കുമ്പൾ വായ് പരമാവധി അടച്ചുപിടിച്ച് സംസാരിക്കാൻ ശ്രമിക്കും .മാത്രമല്ല വായിൽ പൂപ്പൽബാധയുള്ള ആൾക്കാർക്ക് പൊതുവെ വായ്നാറ്റം കൂടുതലായിരിക്കും .അതുകൊണ്ട് തന്നെ നമ്മൾ എത്ര സൗന്ദര്യമുള്ളവരായാലും ഈ പ്രശ്‍നം കാരണം നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റുകുറയ്ക്കും എന്നതിൽ യാതൊരു സംശയവുമില്ല .പല കാരണങ്ങൾ കൊണ്ടും വായിൽ പൂപ്പൽബാധയുണ്ടാകാം .പ്രധിരോധശേഷി കുറഞ്ഞവരിലും .പ്രമേഹരോഗികളിലും .ചില രോഗങ്ങളുടെ ഭാഗമായും വായിൽ പൂപ്പൽബാധയുണ്ടാകാം .എന്നാൽ ഒട്ടുമിക്ക അലക്കാരിലും കണ്ടുവരുന്ന പൂപ്പലാബാധ ചില ഫംഗസുക്കൾ മൂലമുണ്ടാകുന്നവയാണ് എന്നാൽ ഈയൊരു പ്രശ്നത്തെ നമുക്ക് വീട്ടിൽതന്നെ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം
പനിക്കൂർക്കയുടെ ഇല ഞെരുടി നീരെടുത്ത് തേനും ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുന്നത് വായിലെ പൂപ്പൽ മാറാൻ വളരെ നല്ലതാണ്
വെളുത്തുള്ളിയുടെ അഞ്ചോ ആറോ അല്ലി ചതച്ച് ഒരുഗ്ലാസ് വെള്ളത്തിലിട്ട് 10 മിനിറ്റിന് ശേഷം അതിൽ സ്വല്പം ഉപ്പും ചേർത്തത് വായിൽ കൊണ്ട് നന്നായി കുലുക്കി തുപ്പുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്യുന്നത് വായിലെ പൂപ്പൽ മാറാൻ വളരെ നല്ലതാണ്
മണിത്തക്കാളിയുടെ ഇല ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് അതെ അളവിൽ തേനും ചേർത്ത് നാക്കിൽ പുരട്ടിയാൽ നാക്കില പൂപ്പൽബാധ മാറും
കീഴാർനെല്ലി സമൂലം അരച്ച് മോരിൽ കലക്കി കുറച്ചുദിവസം പതിവായി കഴിക്കുക അതുപോലെ പച്ചനെല്ലിക്ക അരച്ച് പാലിൽ കലക്കി കഴിക്കുന്നതും നല്ലതാണ്
കടുക്കാ ,നെല്ലിക്ക ,താന്നിക്ക ഇവ നന്നായി പൊടിച്ച് 5 ഗ്രാം വീതം ചുടുവെള്ളത്തിൽ കലക്കി തുടർച്ചയായി കുറച്ചുനാൾ കഴിക്കുന്നത് വായിലെ പൂപ്പൽ മാറാൻ വളരെ നല്ലതാണ്
കുമ്പളങ്ങ ഇടിച്ചുപിഴിഞ്ഞ നീര് കുറച്ചുനാൾ പതിവായി കഴിക്കുന്നത് വായിലെ പൂപ്പൽ മാറാൻ വളരെ നല്ലതാണ് ,അതുപോലെ കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നതും വായിലെ പൂപ്പൽ മാറാൻ വളരെ നല്ലതാണ്
ഉണക്കമുന്തിരി കുതിർത്ത് രാവിലെ ഞെരുടി പിഴിഞ്ഞ് നീരെടുത്ത് നാക്കിൽ പുരട്ടിയാൽ നാക്കില പൂപ്പൽബാധ മാറും കുറച്ചുദിവസം പതിവായി ചെയ്യണം