കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിലാണ് മോണരോഗങ്ങൾ കൂടുതലായും കാണപ്പെടുന്നത് .മോണയിൽനിന്ന് രക്തം വരിക ,മോണയ്ക് നീരും വേദനയും ഉണ്ടാകുക ,മോണയിൽനിന്ന് പഴുപ്പ് വരിക ,മോണയ്ക് നിറവ്യത്യാസം ,മോണ ഇറങ്ങിനിൽക്കുക ,വായ്നാറ്റം തുടങ്ങിയ ഒട്ടനവധി മോണരോഗങ്ങളുണ്ട് .മോണരോഗങ്ങൾക്ക് വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ പ്രതിവിധികൾ എന്തൊക്കെയാണെന്ന് നോക്കാം
മോണവീക്കത്തിന്
അകത്തിക്കുരു പാലിലരച്ച് മോണയിൽ പുരട്ടുന്നത് മോണവീക്കം മാറാൻ നല്ലതാണ് .അതുപോലെ കടുക്ക നല്ലപോലെ പൊടിച്ച് എള്ളണ്ണയിൽ ചാലിച്ച് മോണയിൽ പുരട്ടുന്നതും മോണവീക്കം മാറാൻ നല്ലതാണ്
കർപ്പൂരം ,നവസാരം എന്നിവ തുല്യ അളവിൽ പൊടിച്ച് മോണയിൽ പുരട്ടിയാൽ മോണവീക്കവും വേദനയും മാറും
വേപ്പില അരച്ച് പുളിച്ച മൊരിൽ കലക്കി കവിൾ കൊള്ളുന്നത് ഒരുവിധപ്പെട്ട എല്ലാ മോണരോഗങ്ങൾക്കും വളരെ നല്ലതാണ് .അതുപോലെ വെളുത്തുള്ളി ചതച്ച് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കവിൾ കൊള്ളുന്നതും എല്ലാ മോണരോഗങ്ങൾക്കും വളരെ നല്ലതാണ്
മോണപഴുപ്പിന്
കറിവേപ്പില അരച്ച് വെള്ളത്തിൽ കലക്കി സ്വല്പം ഉപ്പും ചേർത്ത് ഇടയ്ക്കിടെ വാ കഴുകിയാൽ മോണപഴുപ്പ് മാറും .അതുപോലെ വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ ഇടയ്ക്കിടെ വാ കഴുകിയാൽ മോണപഴുപ്പ് മാറും
കൊട്ടത്തിന്റെ ഇല കുടത്തിൽ വെള്ളം തിളപ്പിച്ച് വായിൽ ആവി പിടിച്ചാൽ മോണപഴുപ്പ് മാറും
ഇഞ്ചി ചതച്ച് നീരെടുത്ത് തേനും ചേർത്ത് കവിൾകൊണ്ടാൽ മോണപഴുപ്പും മോണയിലെ നീരും മാറും
വഴുതനയുടെ രണ്ടോ മൂന്നോ ഇല വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ വാ കഴുകിയാൽ മോണപഴുപ്പ് മാറും .അതുപോലെ തന്നെ നാരകത്തിന്റെ ഇല വെള്ളം തിളപ്പിച്ച് വാ കഴുന്നതും മോണപഴുപ്പ് മാറാൻ നല്ലതാണ് .ത്രിഫലപ്പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ വായിൽ കൊള്ളുന്നതും മോണപഴുപ്പ് മാറാൻ നല്ലതാണ്
കാടുകപ്പാലയരി പൊടിച്ച് പല്ല് തേച്ചാൽ മോണപഴുപ്പ് മാറും
മോണയിൽനിന്ന് രക്തം വരുന്നതിന്
ശതകുപ്പ അരച്ച് മോണയിൽ പുരട്ടിയാൽ മോണയിൽ നിന്നും രക്തം വരുന്നത് നിൽക്കും
മോണരോഗങ്ങൾ വരാതിരിക്കാൻ
ഉമിക്കരിയും ,ഉപ്പും യോചിപ്പിച്ച് മാവില ചുരുട്ടി ഇതിൽ മുക്കി പതിവായി പല്ലുതേച്ചാൽ മോണരോഗങ്ങൾ ഉണ്ടാകുകയില്ല