ജീവിതത്തിൽ ഒരിക്കലെങ്ങിലും മസിൽ വേദന അനുഭവപെടാത്തവർ ആരും തന്നെയുണ്ടാവില്ല . സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരാവുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മസിൽ വേദന.മസിൽവേദന അല്ലങ്കിൽ കോച്ചിപിടിത്തം ഒരിക്കെലെങ്കിലും ഇത് വന്നവർക്കറിയാം ഇതിന്റെ വേദന എത്രത്തോളം ഉണ്ടാകുമെന്ന് കഠിനമായ തണുപ്പ് ,ചൂട് ,കാൽസ്യത്തിന്റെ കുറവ് തുണ്ടങ്ങിയ കാരണങ്ങൾ കൊണ്ട് മസിൽ വേദന ,മസിൽ പിടിത്തം ,മസിൽ ഉരുണ്ടുകയറ്റം തുടങ്ങിയവയുണ്ടാകാം .രാവിലെ എഴുനേൽക്കുപോഴോ ,എന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ ,വ്യായാമം ചെയ്യുമ്പോഴോ ആണ് പലർക്കും ഇ പ്രശനമുണ്ടാകുന്നത് .എന്നാൽ ഇത്തരത്തിലുള്ള മുദ്ധിമുട്ടുകൾ അനുഭവിക്കുന്നർക്ക് വളരെ ഫലപ്രദമായ വീട്ടുവൈദ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
അസ്വഗന്ധചൂർണ്ണം 5 ഗ്രാം വീതം ചെറുതേനിൽ ചാലിച്ച് കുറച്ചുദിവസം പതിവായി കഴിക്കുന്നത് മസിൽ വേദന,കോച്ചിപിടിത്തം,മസിൽ ഉരുണ്ടുകയറ്റം തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ്
വെളുത്തുള്ളി അരച്ച് പുരട്ടുന്നത് ഏതുതരം വേദനയ്ക്കും വളരെ ഫലപ്രദമാണ്
രണ്ട് ടീസ്പൂൺ ചുക്ക് പൊടിച്ചത് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ കലക്കി കുറച്ച് തേനും ചേർത്ത് കുടിക്കുന്നത് മസിൽ വേദന,കോച്ചിപിടിത്തം,മസിൽ ഉരുണ്ടുകയറ്റം തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ്
തീപച്ചില എന്ന സസ്യത്തിന്റെ ഇല മഞ്ഞളും ചേർത്തരച്ച് പുരട്ടുന്നത് ഏതുതരം മസിൽ വേദനയ്ക്കും വളരെ ഫലപ്രദമാണ്
ഇത്തരത്തിലുള്ള മുദ്ധിമുട്ടുകൾ അനുഭവിക്കുന്നർ കടുകെണ്ണ ചെറുതായി ചൂടാക്കി കുളിക്കുന്നതിന്റെ 10 മിനിറ്റ് മുൻപ് തേച്ച് പിടിപ്പിച്ച ശേഷം കുളിക്കുക ഇത് പതിവായി ആവർത്തിച്ചാൽ ഏതുതരം വേദനയ്ക്കും വളരെ ഫലപ്രദമാണ്
കാശാവിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുന്നതും വളരെ പ്രയോചനം ചെയ്യും
വ്യായാമങ്ങൾ
കോച്ചിപ്പിടിത്തമുണ്ടായൽ അപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി നിർത്തുക
കാലിലെ തള്ളവിരൽ മാത്രം ഊന്നി ഏകദേശം 10 സെക്കൻഡ് നിൽക്കുക ശേഷം ഈ രീതിയിൽ കുറച്ച് നടക്കുക (തള്ളവിരൽ മാത്രം ഊന്നി നടക്കുക) പെട്ടന്നുതന്നെ കോച്ചിപ്പിടിത്തവും അതുമൂലമുണ്ടാകുന്ന മസിൽ വേദനയും മാറിക്കിട്ടും