ജീവിതത്തിൽ ഒരിക്കലെങ്ങിലും പനി വരാത്തവർ ആരും തന്നെയുണ്ടാവില്ല . കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും മറ്റ് പല രോഗങ്ങളുടെ ഭാഗമായും പനി വരാം . പനിവന്നാൽ പല മരുന്നുകളും വാങ്ങി കഴിക്കുന്നവരാണ് നമ്മളിൽ പലരും ,എന്നാൽ പനി സ്വാഭാവികമായും കുറയ്ക്കുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
10 ഗ്രാം നിലവേപ്പ് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 800 മില്ലിയാക്കി വറ്റിച്ച് എടുക്കുക ഈ പാനീയം തണുത്തത്തിന് ശേഷം 10 ഗ്രാം കുരുമുളക് പൊടിച്ചതും 5 ഗ്രാം പാൽക്കായവും ചേർത്ത് നന്നായി യോചിപ്പിച്ച് 50 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ഏതുതരം പനി മറുന്നതിനും വളരെ നല്ല മരുന്നാണ്
അടലോടകത്തിന്റെ ഇലയും അമൃതും കഷായം വച്ച് തേൻ ചേർത്ത് ദിവസം 3 നേരം കഴിക്കുന്നത് പനി മാറാൻ നല്ലമരുന്നാണ്
തിപ്പലി പൊടിച്ച് ശർകരയിൽ ചാലിച്ച് കഴിക്കുന്നതും പനി മാറാൻ നല്ലമരുന്നാണ്,അതുപോലെ അയമോദകം പൊടിച്ച് ശർക്കരയും ചേർത്ത് കഴിക്കുന്നതും പനി മാറാൻ നല്ലതാണ്
കടുക്ക പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും . അതുപോലെ തുളസിനീര് തേൻ ചേർത്ത് കഴിക്കുന്നതും പനി മാറാൻ നല്ലമരുന്നാണ്
തുളസിയിലയും ,തുമ്പവേരും ,കുരുമുളകും ചേർത്ത് കഷായം ഉണ്ടാക്കി കഴിക്കുന്നതും പനി മാറാൻ വളരെ നല്ല മരുന്നാണ്
കാട്ടുതുളസിയും അതെ അളവിൽ കുരുമുളകും ചേർത്തരച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും പനി മാറാൻ നല്ല മരുന്നാണ് ,അതുപോലെ പുളിച്ച മോരിൽ ജീരകം അരച്ച് ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്
കടുക്ക ,ചിറ്റമൄത് ,മുത്തങ്ങ ഇവ ചേർത്ത് കഷായം വച്ച് കുടിക്കുന്നതും പനി മാറാൻ നല്ല മരുന്നാണ്
ചുവന്നുള്ളി നീരും അതെ അളവിൽ തേനും ചേർത്ത് കഴിക്കുന്നത് പനി ,ചുമ എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ്
കുഞ്ഞുങ്ങൾക്കുന്നവുന്ന പനിയ്ക്
പുളിയരണ മോരിൽ പുഴുങ്ങി ഉണക്കിപൊടിച്ച് ഈ പൊടി സ്വല്പം തേനിൽ ചാലിച്ച് കുഞ്ഞുങ്ങളുടെ നാവിൽ തൊട്ടുകൊടുക്കുന്നത് കുഞ്ഞുങ്ങൾക്കുന്നവുന്ന പനി മാറാൻ നല്ല മരുന്നാണ്
തുളസിയില ,പനിക്കൂർക്കയില ,പൂവാൻകുരുന്നില ,മുയൽച്ചെവിയൻ ,ആടലോടകത്തിന്റെ ഇല ഇവ തുല്ല്യ അളവിൽ എടുത്ത് പൂവൻ വാഴയിലയിൽ പൊതിഞ്ഞ് തീക്കനലിൽ വാട്ടിയെടുത്ത് വാഴയില മാറ്റിയ ശേഷം ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് സ്വല്പം നെറുകയിൽ പുരട്ടുകയും സ്വല്പം ഉള്ളിൽ കൊടുക്കുകയും ചെയ്താൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പനി മാറാൻ വളരെ നല്ല മരുന്നാണ്
അരൂത ചതച്ച നീര് 3 തുള്ളി വീതം കുട്ടികൾക്ക് കൊടുക്കണത് കുട്ടികൾക്കുണ്ടാകുന്ന പനി മാറാൻ വളരെ നല്ലതാണ്