കൺകുരു വരാത്തവർ വളരെ ചുരുക്കമായിരിക്കും . കൺപോളകളിലുണ്ടാകുന്ന കുരുവും കണ്ണിന് ചുറ്റുമുള്ള ചൊറിച്ചിൽ ,കണ്ണിൽ പഴുപ്പ് നിറയുക ,കണ്ണുവേദന തുടങ്ങിയവയൊക്കെ കൺകുരുവിന്റെ ലക്ഷണങ്ങളാണ് . ചിലരിൽ ഇത് ഒരു തവണ വന്ന് മാറാറുണ്ട് മറ്റുചിലരിൽ ഇത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് . കൺകുരു വന്നാൽ അത് വേഗം മാറാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണന്ന് നോക്കാം
കൊത്തമല്ലി ഇട്ട് വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കണ്ണിൽ ആവി കൊള്ളുന്നത് കൺകുരു പെട്ടന്ന് ഇല്ലാതാക്കാൻ സഹായിക്കും
ഒരു ടീസ്പൂൺ ത്രിഫലാദി ചൂർണ്ണം ചൂടുവെള്ളത്തിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുന്നത് പെട്ടന്ന് ഇല്ലാതാക്കാൻ സഹായിക്കും
ഗ്രാമ്പൂ പനിനീരിൽ അരച്ച് കുഴമ്പ് പരുവത്തിലാക്കി ദിവസം 3 നേരം കുരുവിൽ പുരട്ടിയാൽ കൺകുരു ശമിക്കും
തഴുതാമയുടെ വേര് തേനിൽ അരച്ച് പുരട്ടുന്നതും കൺകുരു പെട്ടന്ന് ഇല്ലാതാക്കാൻ സഹായിക്കും