അൾസർ നമ്മുടെ നാട്ടിൽ സർവ്വസാധാരണ കണ്ടുവരുന്ന രോഗമാണ് .ആമാശയത്തെയും ചെറുകുടലിനേയും അനുബന്ധ ഭാഗങ്ങളെയുമാണ് ഇ രോഗം പ്രധാനമായും ബാധിക്കുക വയറുവേദനയാണ് പ്രധാന രോഗലക്ഷണം . പൊക്കിളിന് മുകളിലായി നെഞ്ചിന് താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ ഉണ്ടാകാറുള്ള വേദന . അൾസറിന്റെ ലകഷണമാണന്ന് അനുമാനിക്കാം . കൂടാതെ വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയും അൾസറിന്റെ പ്രധാന ലക്ഷണങ്ങളാണ് . അൾസർ പൂർണ്ണമായും മാറ്റുന്ന ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാനാണ് നോക്കാം
10 ഗ്രാം മുത്തിൾ അരച്ച് മോരിൽ കലക്കി രാവിലെ വെറുംവയറ്റിൽ തുടർച്ചയായി നാലോ അഞ്ചോ ദിവസം കഴിച്ചാൽ അൾസർ മാറും
ചുക്ക് ,പുളിയാറില ,കറിവേപ്പില ,മഞ്ഞൾപ്പൊടി എന്നിവ ചേര്ത്ത് മോര് കാച്ചി കഴിക്കുന്നതും അൾസർ മാറാൻ നല്ല മരുന്നാണ്
അയമോദകം ,കയം ,കരിംജീരകം എന്നിവ പൊടിച്ച് ഭക്ഷണത്തിനൊപ്പം കഴിക്കുന്നതും അൾസറിന് നല്ല മരുന്നാണ്
ചെത്തിവേര് ,തുമ്പവേര് ,പുളിയില എന്നിവ അരച്ച് നെയ്യ് ചേര്ത്ത് കഴിക്കുന്നതും അൾസറിന് വളരെ നല്ലതാണ്
2 വെളുത്തുള്ളി അല്ലി രാവിലെ വെറുംവയറ്റിൽ തുടർച്ചയായി 40 ദിവസം കഴിച്ചാൽ അൾസർ മാറാൻ നല്ല മരുന്നാണ്
കസ്കസ് സർബത്തോ നന്നാറി സർബത്തോ പതിവായി കഴിക്കുന്നതും നല്ലതാണ്
ചേന കറിവെച്ചു പതിവായി കഴിക്കുന്നതും അൾസറിന് നല്ല മരുന്നാണ്
വിഷ്ണുക്രാന്തി വേര് വെള്ളം ചേര്ത്ത് അരച്ച് പഞ്ചസാരയും തേനും ചേര്ത്ത് കഴിക്കുന്നതും അൾസറിന് വളരെ നല്ലതാണ്
വാഴപ്പിണ്ടി നീരിൽ തേൻ ചേര്ത്ത് പതിവായി കഴിക്കുന്നതും അൾസർ മാറാൻ നല്ല മരുന്നാണ്
ഇലവിൻപശ പൊടിച്ച് പാലിൽ ചേര്ത്ത് കഴിക്കുന്നതും നല്ലതാണ്
അതിമധുരം ,ഇരട്ടിമധുരം എന്നിവ 12 കഴഞ്ച് വീതവും അടപതിയൻ ,നറുനീണ്ടി ,നിലപ്പന ,എന്നിവ 12 കഴഞ്ച് വീതവും പൊടിച്ച് പഞ്ചയസ്സാരയും കദളിപ്പഴവും ചേര്ത്ത് ഒരു നെല്ലിക്ക വലിപ്പം തുടർച്ചയായി 41 ദിവസം കഴിച്ചാൽ അൾസർ മാറും
വാഴപ്പിണ്ടി അരിഞ്ഞ് കുരുമുളക് പൊടിച്ചതും അവിശ്യത്തിന് ഉപ്പും ചേര്ത്ത് ഒരു ഭരണിയിലാക്കി അടച്ചുകെട്ടി നാലാഞ്ചുദിവസം സൂക്ഷിച്ചതിന് ഷേശം പതിവായി ഉപയോഗിക്കുക
തൊട്ടാവാടി ,പേര ,കൊന്ന എന്നിവയുടെ തളിരിലകൾ അരച്ച് പശുവിൻ നെയ്യിൽ ചേര്ത്ത് കുറച്ചുദിവസം പതിവായി കഴിക്കുന്നതും അൾസർ മാറാൻ നല്ല മരുന്നാണ്
കുമ്പളങ്ങ നീരിൽ മാണിതക്കാളിയിലയും ,തഴുതാമയിലയും അരച്ച് ചേര്ത്ത് രാവിലെയും വൈകിട്ടും പതിവായി കഴിക്കുന്നത് അൾസർ മാറാൻ നല്ല മരുന്നാണ്
വാഴക്കൂമ്പും ,മുരിങ്ങയിലയും ചേര്ത്ത് തോരൻ വച്ച് കഴിക്കുന്നതും അൾസറിന് വളരെ നല്ലതാണ്
ആര്യവേപ്പിന്റെ ഒരു തണ്ടിലെ 7 ഇലയും 7 ഉണക്ക കുരുമുളകും കുരുമുളകോളം തൂക്കം പച്ചമഞ്ഞളും എന്നിവ അരച്ച് കറന്നു ചൂടുമാറാത്ത ഒരുതുടം പശുവിൻ പാലിൽ ചേര്ത്ത് 21 ദിവസം രാവിലെ കഴിക്കുന്നതും അൾസർ മാറാൻ നല്ല മരുന്നാണ്