വണ്ണം കൂടുന്നതാണ് ചിലരുടെ പ്രശ്നമെങ്കിൽ തീരെ വണ്ണമില്ലാത്തതാണ് മറ്റുചിലരുടെ പ്രശനം , എന്തുകഴിച്ചാലും എത്ര കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല ശരീരം മെലിഞ്ഞുതന്നെ ഇരിക്കുക .ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലങ്കിൽ കാണാൻ അത്ര രസകരമല്ല മാത്രമല്ല നിത്യജീവിതത്തെ തന്നെ അത് ബാധിച്ചേക്കാം .മെലിഞ്ഞ ശരീരം ചിലരെ സംബന്ധിച്ച് വളരെ വിഷമിപ്പിക്കുന്ന ഒന്നാണ് .നല്ല വസ്ത്രം ധരിക്കുമ്പോൾ ഭംഗി കിട്ടുന്നില്ല ആളുകൾക്കിടയിൽ ഇവർ പരിഹാസത്തിന് ഇരയാകുന്നു. എന്നാൽ വണ്ണമില്ലാതെ വിഷമിക്കുന്നവർക്ക് വണ്ണം കൂട്ടാൻ ഇതാ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
കറുത്ത എള്ള് വറത്തുപൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ തുടർച്ചയായി 3 മാസം കഴിച്ചാൽ എത്ര മെലിഞ്ഞവരും തടിക്കും അതുപോലെ ഒരുപിടി കറുത്ത എള്ളും അത്രതന്നെ ഇന്തപ്പഴം കുരു കളഞ്ഞതും കൂടി അരച്ച് പാലിൽ ചേർത്ത് 2 മാസത്തോളം തുടർച്ചയായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും
അമുക്കുരം പൊടിച്ചത് ഒരു ടീസ്പൂൺ ഗ്ലാസ് പാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ തുടർച്ചയായി കുറച്ചുനാൾ നാൾ കഴിച്ചാൽ മെലിഞ്ഞവർ തടിക്കും
ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതും മെലിഞ്ഞവർ തടിക്കുന്നതിന് വളരെ നല്ലതാണ് 20 ഗ്രാം ഉലുവ വെള്ളത്തിൽ കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ പിഴിഞ്ഞ് അരിച്ച് ആ വെള്ളം കുടിക്കുക കുറച്ചുനാൾ പതിവായി കഴിക്കണം
അയ്യമ്പനയില പതിവായി കഴിക്കുന്നതും മെലിഞ്ഞവർ തടിക്കുന്നതിന് വളരെ നല്ലതാണ്
സവാള ഉള്ളിലിയും അത്രതന്നെ ശർക്കരയും ചേത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കുന്നതിന് വളരെ നല്ലതാണ്
തൊട്ടാവാടി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ തുടർച്ചയായി കുറച്ചുനാൾ നാൾ കഴിച്ചാൽ മെലിഞ്ഞവർ തടിക്കും