ഒട്ടുമിക്ക ആൾക്കാരിലും കാലിലെ വേദന കാരണം നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ആണിരോഗം . കാലിന്റെ അടിഭാഗത്തുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം . ഒരുതരം വൈറസ്സാണ് ഇ രോഗത്തിന് കാരണം . ഇത് കാലിന്റെ അടിഭാഗത്തുള്ള ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് രോഗം ഗുരുത്തരമാകുന്നത് . ചെരുപ്പ് ഇടാതെ വൃത്തിഹീനമായ സ്ഥലങ്ങളിലൂടെ നടക്കുന്നതാണ് ആണിരോഗം വരാനുള്ള പ്രധാന കാരണം . എന്നാൽ ഇ രോഗത്തിന് പരിഹാരം വീട്ടിൽത്തന്നെയുണ്ട് അവ എന്തൊക്കെയാണന്ന് നോക്കാം
പഴുത്ത അടയ്ക്കയുടെ നീര് ആണിയുടെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടുന്നത് ആണിരോഗം മാറാൻ വളരെ നല്ലൊരു മരുന്നാണ്
ഒരുന്നുള് ഉപ്പ് വെളിച്ചെണ്ണയിൽ ചേര്ത്ത് അണിക്ക് മുകളിൽ പുരട്ടുന്നതും അണിരോഗത്തിന് വളരെ നല്ലതാണ്
ചുണ്ണാമ്പിന്റെ തെളിയും ഇഞ്ചിനീരും സമമെടുത്ത് അണിയുടെ മുകളിൽ പുരട്ടുന്നതും വളരെ നല്ലതാണ്
എരുക്കിന്റെ കറ കളിപ്പാലയുടെ കറയുമായി യോചിപ്പിച്ച് പുരട്ടുന്നതും ആണിരോഗത്തിന് വളരെ നല്ലതാണ്
തുരിശു പൊടിച്ച് കോഴിമുട്ടയുടെ വെളളയിൽ ചാലിച്ച് ആണിയുടെ മുകളിൽ പുരട്ടുന്നതും ആണിരോഗം മാറാൻ വളരെ നല്ല മരുന്നാണ്
കഞ്ഞിവെള്ളത്തിൽ ഇന്തുപ്പ് ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുടെ മുകളിൽ പുരട്ടിയാൽ ആണിരോഗം മാറാൻ വളരെ നല്ല മരുന്നാണ്
സ്പിരിറ്റ് പഞ്ഞിയിൽ മുക്കി ദിവസം നാലാ അഞ്ചോ തവണ അണിയുടെ മുകളിൽ ഒരാഴ്ച്ച പുരട്ടിയാൽ ഒരാഴ്ച കൊണ്ട് ആണിരോഗം മാറും
കശുവണ്ടി തോടിലെ കറ കടുകെണ്ണയിൽ ചാലിച്ച് കുറച്ചുദിവസം പതിവായി ആണിയുടെ മുകളിൽ പുരട്ടിയാൽ ആണിരോഗം മാറും
മഞ്ഞളും കടുക്കയും അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ചൂടാക്കി ആണിയുടെ മുകളിൽ പുരട്ടുന്നതും ആണിരോഗത്തിന് വളരെ നല്ലതാണ്
അത്തിപ്പഴം അരച്ച് ആണിയുടെ മുകളിൽ പുരട്ടുന്നതും വളരെ നല്ലതാണ്
മഞ്ഞളും ,വയമ്പും ,കർപ്പൂരം മൈലാഞ്ചിയില എന്നിവ ചേർത്തരച്ച് ആണിയുടെ മുകളിൽ പുരട്ടുന്നതും ആണിരോഗം മാറാൻ വളരെ നല്ലതാണ്
ചിത്രപ്പാലയുടെ കറ ആണിയുടെ മുകളിൽ പുരട്ടുന്നതും ആണിരോഗത്തിന് വളരെ നല്ലതാണ്
കൊടുവേലി അരച്ച് ആണിയുടെ മുകളിൽ പുരട്ടുന്നതും ആണിരോഗത്തിന് വളരെ നല്ലതാണ്