ഇന്ന് മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് തലയിലെ താരൻ .തലയിൽ താരൻ വന്നുകഴിഞ്ഞാൽ അസഹനീയമായ ചൊറിച്ചിലും മുടികൊഴിച്ചിലും ഉണ്ടാകും . ഇത് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ് ,ചീപ്പ് ,തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .എന്നാൽ തലയിൽ താരൻ വന്നുകഴിഞ്ഞാൽ അത് അകറ്റാൻ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
തലയിലെ താരനകറ്റാൻ കടുക് നല്ലൊരു മരുന്നാണ് .കടുക് വെള്ളവും ചേർത്ത് നന്നായി അരച്ച് തലയിൽ തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിന് ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരാഴ്ച്ച പതിവായി ചെയ്താൽ തലയിലെ താരൻ പരിപൂർണ്ണമായും മാറും
തലയിലെ താരനകറ്റാൻ ചെറുനാരങ്ങയും വെളിച്ചെണ്ണയും .ചെറുനാരങ്ങയുടെ നീരും വെളിച്ചെണ്ണയും സമം എടുത്ത് ചൂടാക്കി ചെറിയ ചൂടോടെ തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ തലയിലെ താരൻ പരിപൂർണ്ണമായും മാറും
തലയിലെ താരനകറ്റാൻ ഉമ്മം. ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരും സമം വെളിച്ചെണ്ണയും ചേർത്ത് തലയിൽ കുറച്ചുനാൾ പതിവായി തേച്ചാൽ തലയിലെ താരൻ പരിപൂർണ്ണമായും മാറും
തലയിലെ താരനകറ്റാൻ കാക്കത്തുടലി .കാക്കത്തുടലിയുടെ ഇല അരച്ച് തലയിൽ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴികുകികളയുക. അതേപോലെ തുമ്പ സമൂലം അരച്ച് തലയിൽ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴികുകികളയുന്നതും താരനകറ്റാൻ വളരെ നല്ല മരുന്നാണ് .കൂവളത്തില അരച്ച് ഇതുപോലെ തേക്കുന്നതും താരനകറ്റാൻ വളരെ നല്ല മരുന്നാണ്
തേങ്ങാപ്പാലിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച് പത്തോ പതിനഞ്ചോ മിനിറ്റിനുശേഷം കഴുകി കളയുന്നതും താരനകറ്റാൻ വളരെ നല്ല മരുന്നാണ്
വെളിച്ചെണ്ണയിൽ കർപ്പൂരം ചേർത്ത് എണ്ണകാച്ചി പതിവായി തലയിൽ തേച്ച് കുളിച്ചാൽ തലയിലെ താരൻ പരിപൂർണ്ണമായും മാറും
ചെറുപയറ് പൊടിച്ച് തൈരിൽ കലക്കി തേച്ച് പത്തുമിനിറ്റിന് ശേഷം കഴുകിക്കളയുന്നതും താരനകറ്റാൻ വളരെ നല്ല മരുന്നാണ്
ഉലുവ കുതിർത്ത് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തലയിൽ തേച്ച് കുളിച്ചാൽ തലയിലെ താരൻ പരിപൂർണ്ണമായും മാറും