തലവേദന അനുഭപെടാത്തവർ ആരും തന്നെയുണ്ടാവില്ല .എന്നാൽ ഒരാളെ മാനസികമായും ശാരീരികമായും തളർത്തുന്ന തലവേദനയാണ് മൈഗ്രേൻ.ശക്തിയോടെ നെറ്റിയുടെ ഒരുവശത്തുണ്ടാകുന്ന തലവേദനയാണ് മൈഗ്രേൻ.ശബ്ദം കേൾക്കുപോഴുള്ള ബുദ്ധിമുട്ട് ,വെളിച്ചത്തോടുള്ള അസഹ്യത,ഛർദി,വിവിധ നിറങ്ങൾ കണ്ണിൽ മിന്നിമറയുക തുടങ്ങിയവ മൈഗ്രേന്റെ പ്രധാന ലക്ഷണങ്ങളാണ് ,എന്നാൽ മൈഗ്രേൻ വന്നാൽ ആയുർവേദത്തിൽ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
മൂക്കിനകത്ത് ദശ വളരുന്നുത് കാരണം മൈഗ്രേൻ ഉണ്ടാകും അതുകൊണ്ടുതന്നെ മൂക്കിനകത്ത് ദശവളർച്ച ഉണ്ടോ എന്ന് നോക്കിയ ശേഷം അതിനുള്ള ചികിത്സ ചെയ്താൽ മൈഗ്രേൻ മാറും
പൂവാംകുറുന്തൽ സമൂലം അരച്ച് നെറ്റിയിൽ പുരട്ടിയാൽ മൈഗ്രേൻ ശമിക്കും
രാവിലെ സൂര്യനുദിക്കും മുൻപ് തുളസിയിലയുടെ നീര് 4 തുള്ളി വീതം മൂക്കിൽ ഒഴിക്കുക ഇങ്ങനെ 7 ദിവസം തുടർച്ചയായി ചെയ്താൽ എത്ര പഴകിയ മൈഗ്രേനും മാറും
കരിംജീരകമോ ,അയമോദകമോ പൊടിച്ച് കിഴികെട്ടി ഇടവിട്ട് മണപ്പിക്കുന്നത് മൈഗ്രേൻ ശമിപ്പിക്കാൻ സഹായിക്കും
കുറച്ച് വെള്ളം ഒട്ടുപാത്രത്തിൽ വച്ച് വെയിൽ കൊള്ളിക്കുക ഉച്ച്ചയ്ക് ഈ വെള്ളംകൊണ്ട് തല കഴുകുക ഇങ്ങനെ ഒരാഴ്ച തുടർച്ചയായി ചെയ്താൽ മൈഗ്രേൻ ശമിക്കും
മഞ്ഞൾപ്പൊടി ആവണക്കെണ്ണയിൽ കുഴച്ച് വൃത്തിയുള്ള തളിയിൽ പുരട്ടി ആ തുണി കത്തിച്ച് പുക മൂക്കിൽ വലിച്ച് കയറ്റുന്നത് മൈഗ്രേൻ ശമിപ്പിക്കാൻ സഹായിക്കും
അഗത്തിയുടെ ഇലയുടെ നീര് 2 തുള്ളിവീതം മൂക്കിൽ ഒഴിച്ച് നന്നായി വലിച്ചുകയറ്റിയാൽ മൈഗ്രേൻ ശമിക്കും
മൂവിലവേര് ചതച്ചെടുത്ത നീര് ഉച്ചയ്ക്ക് മുൻപ് രണ്ടുമൂക്കിലും നസ്യം ചെയ്താൽ മൈഗ്രേൻ ശമിക്കും
ചുക്കുപൊടി വെള്ളം ചേർത്ത് കുഴച്ച് നെറ്റിയിൽ പുരട്ടുന്നതും മൈഗ്രേൻ ശമിപ്പിക്കാൻ സഹായിക്കും
ചുവന്നുള്ളി ചതച്ച് വെള്ളത്തിലിട്ട് ആ വെള്ളം അരിച്ചെടുത്ത് നസ്യം ചെയ്താൽ മൈഗ്രേൻ ശമിക്കും
ജീരകം പൊടിച്ച് പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി രാവിലെ കുടിച്ചാൽ മൈഗ്രേൻ മാറും
മുക്കുറ്റിയുടെ ഇല അരച്ച് രാവിലെ വേദനയുള്ള ഭാഗത്തിന്റെ എതിർവശത്തെ കാലിന്റെ തള്ളവിരലിൽ പൊതിഞ്ഞുവെയ്ക്കുക മൈഗ്രേൻ ശമിക്കും