ഇന്ന് സർവ്വസാധാരണയായി കാണപ്പെടുന്ന ഒന്നാണ് സന്ധിവാതം പ്രായം ആകുമ്പോഴാണ് സന്ധിവാതം എന്ന പ്രശ്നത്തിന് തുടക്കമാകുന്നത് വേദന കൂടുമ്പോൾ നമ്മളിൽ പലരും വേദനസംഹാരികൾ വാങ്ങിച്ച് കഴിക്കുകയാണ് പതിവ് എന്നാൽ സന്ധിവേദനയ്ക്ക് പ്രാധാന്യം നൽകി വീട്ടിൽ തന്നെ ചികിത്സിച്ചാൽ നമുക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം
100 മില്ലി വെളിച്ചെണ്ണയിൽ 25 മില്ലി ചെറുനാരങ്ങാനീര് ചേർത്ത് ചൂടാക്കി വെള്ളം വറ്റിച്ച് തണുത്തതിനുശേഷം ഈ എണ്ണ സന്ധികളിൽ പുരട്ടിയാൽ എത്ര പഴകിയ സന്ധിവേദനയും മാറും
എരുക്കിൻതൊലി വേപ്പെണ്ണയിൽ കാച്ചി സന്ധികളിൽ പുരട്ടുന്നത് സന്ധിവേദനയും സന്ധിവീക്കവും മാറാൻ വളരെ നല്ലതാണ്
ഏകനായകത്തിൻ വേര്, കടുക്ക മോര് ചേർത്തരച്ച് സന്ധികളിൽ പുരട്ടുന്നത് സന്ധിവേദനയും സന്ധിവീക്കവും മാറാൻ വളരെ നല്ലതാണ്
15 ഗ്രാം വേങ്ങാക്കാതൽ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്ത് തണുത്തതിനുശേഷം ഒരു ദിവസം കൊണ്ട് ഈ കഷായം മുഴുവൻ കുടിച്ചു തീർക്കുക ഇങ്ങനെ പതിവായി ചെയ്താൽ എത്ര പഴകിയ സന്ധിവേദനയും മാറുന്നതാണ്
മുരിങ്ങവേരോ മുരിങ്ങയിലയോ അരച്ച് സന്ധികളിൽ പുരട്ടുന്നത് സന്ധിവീക്കം മാറാൻ വളരെ നല്ലതാണ്
പുലിച്ചുവടി അരച്ച് സന്ധികളിൽ പുരട്ടുന്നതും സന്ധിവേദന മാറാൻ വളരെ നല്ലതാണ്
വെളുത്ത ചെമ്പരത്തി വേര് ,ചന്ദനം എന്നിവ കൂട്ടിയരച്ച് സന്ധികളിൽ പുരട്ടുന്നത് സന്ധിവേദനയും സന്ധിവീക്കവും മാറാൻ വളരെ നല്ലതാണ്
കുരുമുളക് കാപ്പി സ്ഥിരമായി കുടിക്കുന്നതും സന്ധിവേദന മാറാൻ വളരെ നല്ലതാണ്
നിലപ്പനയില അരച്ച് വേപ്പെണ്ണയിൽ ചാലിച്ച് സന്ധികളിൽ പുരട്ടുന്നത് സന്ധിവീക്കം മാറാൻ വളരെ നല്ലതാണ്