മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കാൽമുട്ട് വേദന .മൂട്ടിന്റെ തേയ്‌മാനം മുൻപ് സംഭവിച്ച എന്തെങ്കിലും പരുക്ക് ,ഉളുക്ക് ,തുടങ്ങിയ കാരണങ്ങളാൽ കാൽമുട്ട് വേദന അനുഭവപ്പെടാം എന്നാൽ അതി കഠിനമായ മുട്ടുവേദന അനുഭവപ്പെടുന്നുണ്ടങ്കിൽ വൈദ്യസഹായം ആവിശ്യമാണ് .സാധാരണ കണ്ടുവരുന്ന മുട്ടുവേദന ,നീർക്കെട്ട് ,ഇരുന്നിട്ട് എഴുനേൽക്കുമ്പോഴുള്ള വേദന ,സ്റ്റെപ്പുകൾ കയറുമ്പോഴുള്ള വേദന ,ഭാരമുള്ള വസ്തുക്കൾ എടുത്തുകൊണ്ട് നടക്കുമ്പോഴുള്ള വേദന ഇങ്ങനെ പലരൂപത്തിലുള്ള കാൽമുട്ട് വേദന അനുഭവിക്കുന്നവർക്ക് അത് കുറയ്ക്കാൻ സഹായിക്കുന്ന ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
കണിക്കൊന്നയുടെ തൊലിയും ഇലയും എള്ളെണ്ണ ചേർത്ത് അരച്ച് പുരട്ടുന്നത് കാൽമുട്ടിലെ നീരും വേദനയം മാറാൻ വളരെ നല്ല മരുന്നാണ്
കുപ്പമേനിയുടെ ഇലയുടെ നീര് എണ്ണചേർത്ത് പുരട്ടിയാൽ കാൽമുട്ടിലെ നീരും വേദനയം മാറാൻ നല്ലതാണ്
പുത്രൻ ചാരി എന്ന സസ്യം സമൂലം അരച്ച് പുരട്ടിയാൽ കാൽമുട്ടിലെ നീരും മാറും
മുരിങ്ങയില ഉപ്പും ചേർത്തരച്ച് പുരട്ടുന്നത് കാൽമുട്ടിലെ നീരും വേദനയം മാറാൻ നല്ലതാണ്
ആനച്ചുവടി സമൂലം അരച്ച് പുരട്ടുന്നതും കാൽമുട്ടിലെ നീര് മാറാൻ വളരെ നല്ലതാണ്
ഉഴിഞ്ഞയില ആവണെക്കെണ്ണയിൽ വേവിച്ച് നല്ലതുപോലെ അരച്ച് പുരട്ടുന്നത് കാൽമുട്ടിലെ നീരും വേദനയം മാറാൻ നല്ലതാണ്
ആനത്തകരയുടെ ഇല അരച്ച് പുരട്ടുന്നതും കാൽമുട്ടിലെ നീര് മാറാൻ വളരെ നല്ലതാണ്
ഉമ്മത്തിന്റെ ഇല അരച്ച് മുട്ടിൽ പുരട്ടുന്നതും നീര് മാറാൻ വളരെ നല്ലതാണ്
ആവണക്കില തീയിൽ വാട്ടി സഹിക്കാൻ പറ്റുന്ന ചൂടോടെ മുട്ടിൽവച്ച് കെട്ടിയാൽ കാൽമുട്ടിലെ നീരും വേദനയം മാറാൻ നല്ലതാണ്