പ്രായഭേദമന്യേ എല്ലാവരും അനുഭവിച്ചിട്ടുള്ള ഒന്നാണ് രുചി ഇല്ലായ്മ ഈ പ്രശ്നം കാരണം എത്ര രുചിയുള്ള ഭക്ഷണവും നമുക്ക് കിട്ടിയാലും കഴിക്കാൻ തോന്നുന്നില്ല.വിവിധ കാരണങ്ങൾ കൊണ്ട് നാം കഴിക്കുന്ന ആഹാരത്തിന് രുചി ഇല്ലായ്മ അനുഭവപ്പെടാം. ഇത് നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ ഉന്മേഷത്തിനും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
മാതളനീരിൽ തേൻ ചേർത്ത് കുറച്ചുദിവസം കഴിച്ചാൽ ( അരുചി ) രുചിയില്ലായ്മ മാറികിട്ടും
ഏലത്തരി പൊടിച്ച് തേനിൽ ചാലിച്ച് കുറച്ചുദിവസം കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും
ജാതിക്കയോ ,ചുക്കോ ഇവയിൽ ഏതെങ്ങിലും ഒന്ന് അരച്ച് ചെറിയ ചൂടുള്ള വെള്ളത്തിൽ കലക്കി കുറച്ചുദിവസം കഴിച്ചാൽ ( അരുചി ) രുചിയില്ലായ്മ വായിലെ കയ്പ് തുടനങ്ങിയവ മാറിക്കിട്ടും
അയമോദകം പൊടിച്ച് ഇഞ്ചിനീരിൽ ചാലിച്ച് കഴിക്കുകയോ ,ഇഞ്ചിനീരും ,ചെറുനാരങ്ങ നീരും സമം യോചിപ്പിച്ച് സ്വല്പം ഉപ്പും ചേര്ത്ത് കുറച്ചുദിവസം കഴിക്കുകയോ ചെയ്താൽ രുചിയില്ലായ്മ വായിലെ കയ്പ് തുടനങ്ങിയവ മാറിക്കിട്ടും
കായം വറത്തുപൊടിച്ച് മോരിൽ കലക്കി കുറച്ചുദിവസം കഴിക്കുന്നതും രുചിയില്ലായ്മ പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്. അതുപോലെ കറിവേപ്പില അരച്ച് മോരിൽ കലക്കി കുറച്ചുദിവസം കഴിക്കുന്നതും രുചിയില്ലായ്മ പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്