ശരീരസൗന്ദര്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മുഖത്തിന്റെ ഐശ്വര്യവും മുടിയുടെ നീളവും കണ്ണിന്റെ അഴകുമെല്ലാം നമ്മുടെ മനസിലേക്ക് ഓടിവരും .എന്നാൽ അതേപോലെതന്നെ നമ്മുടെ ആകർഷണത്തിന്റെ ഒരു അളവുകോലാണ് നമ്മുടെ ശരീരത്തിന്റെ ഗന്ധമെന്ന് നിങ്ങൾ ആലോചിട്ടുണ്ടോ . നമ്മളിൽ പലരും സൗന്ദര്യ സങ്കല്പത്തിൽ വേണ്ടത്ര പരിഗണന കൊടുക്കാത്ത ഒരു മേഘലയാണ് നമ്മുടെ ശരീരത്തിന്റെ ഗന്ധം എന്നുപറയുന്നത് .എന്നാൽ കാഴ്ച്ചയിൽ മാത്രം സൗന്ദര്യമുണ്ടായാൽ എല്ലാമായി എന്നുള്ള തോന്നൽ വെറും തെറ്റിദ്ധാരണ മാത്രമാണ് .
കാഴ്ചയിലുള്ള അതെ പ്രാധാന്യം തന്നെ നാം നമ്മുടെ ശരീരഗന്ധത്തിനും കൊടുക്കേണ്ടതുണ്ട് .എന്തെകൊണ്ടെന്നാൽ ശരീരദുർഗന്ധംകൊണ്ട് അല്ലങ്കിൽ വിയർപ്പുനാറ്റം കൊണ്ട് ആരും നമ്മുടെ അടുത്തേക് വരാതിരിക്കാനുള്ള അവസ്ഥയുണ്ടാക്കരുത് .ആരോഗ്യപരമായ പ്രശ്നങ്ങൾക്കപ്പുറം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഇല്ലാതാകുന്ന ഒന്നാണ് വിയർപ്പുനാറ്റം അല്ലങ്കിൽ ശരീരദുർഗന്ധം.ശരീരത്തിലെ വിയർപ്പ് ബാക്ടീരിയകളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശരീരദുർഗന്ധം അല്ലങ്കിൽ വിയർപ്പുനാറ്റം ഉണ്ടാകുന്നത് .പ്രമേഹം ,അമിതവണ്ണം എന്നി അവസ്ഥയുള്ളവരിൽ ശരീരദുർഗന്ധമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് .എന്നാൽ വിയർപ്പുനാറ്റം, അകറ്റിനിർത്താൻ ചില പൊടിക്കൈകൾ നമുക്ക് പരീക്ഷിക്കാം
ശരീരദുർഗന്ധമുള്ളവർ ചെറുനാരങ്ങ തേച്ച് ദിവസവും കുളിക്കുക പതിവായി ചെറുനാരങ്ങാ മുറിച്ച് ശരീരത്തിൽ ഉരച്ചുകുളിച്ചാൽ യാതൊരു വിധ ശരീരദുർഗന്ധവും ഉണ്ടാകുകയില്ല
മഞ്ഞളോ ,മുതിരയോ അരച്ച് പതിവായി തേച്ചുകുളിച്ചാലും യാതൊരു വിധ ശരീരദുർഗന്ധവും ഉണ്ടാകുകയില്ല
ചീവയ്ക്ക പൊടിയും ,ഉലുവാപ്പൊടിയും തുല്യ അളവിലെടുത്ത് ശരീരത്തിൽ പതിവായി തേച്ചുകുളിച്ചാലും യാതൊരു വിധ ശരീരദുർഗന്ധവും ഉണ്ടാകുകയില്ല
മഞ്ഞൾ ,ചന്ദനം ,രാമച്ചം ,വേപ്പില ഇവ അരച്ച് പതിവായിശരീരത്തിൽ തേച്ചുകുളിച്ചാലും യാതൊരു വിധ ശരീരദുർഗന്ധവും ഉണ്ടാകുകയില്ല
കസ്തൂരി മഞ്ഞളും ചന്ദനവും അരച്ച് ശരീരത്തിൽ പതിവായി തേച്ചുകുളിച്ചാലും യാതൊരു വിധ ശരീരദുർഗന്ധവും ഉണ്ടാകുകയില്ല