ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു അസുഖമാണ് കുഴിനഖം . കുഴിനഖം ഉണ്ടാകുന്നത് മൂലം അത് നഖത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും നഖവളർച്ച ശെരിയായ രീതിയിൽ നടക്കാതെ വരികയും ചെയ്യുന്നു . കുഴിനഖം എല്ലാ വിരലുകളെയും ബാധിക്കുമെങ്കിലും കൂടുതലായും കാലിന്റെ തള്ളവിരലുകളെയാണ് ബാധിക്കുന്നത് .നഖത്തിന് ചുറ്റും ചർമ്മത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം എന്ന് പറയുന്നത് ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയ വസ്തുക്കളുമായി കൂടുതൽ ഇടപഴകുമ്പോഴും ,നനവ് അധികമായി ഉണ്ടാകുമ്പോഴുമാണ് കുഴിനഖം വരാൻ കാരണമാകുന്നത് കുഴിനഖം മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചറിയാം
പഴുത്ത അടക്കയുടെ തൊലി ചതച്ച് കിട്ടുന്ന നീര് കുഴിനഖത്തിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ എത്ര പഴകിയ കുഴിനഖവും മാറും
വൈകിട്ട് കിടക്കാൻ നേരം ചേമ്പിൻതണ്ട് ചെറിയ കഷണമാക്കി മുറിച്ചു അതിൽ ഒരു ദ്വാരമുണ്ടാക്കി വിരൽ അതിൽ കടത്തിവയ്ക്കുക അതുപോലെതന്നെ ചെറുനാരങ്ങയിൽ ദ്വാരമുണ്ടാക്കി വിരൽ അതിൽ കടത്തിവയ്ക്കുന്നതും കുഴിനഖം മാറാൻ വളരെ നല്ലതാണ്
വേപ്പില അരച്ച് കുഴിനഖത്തിൽ പുരട്ടുന്നതും കുഴിനഖം മാറാൻ സഹായിക്കും
ഉപ്പും ,ചുവന്നുള്ളിയും കൂട്ടിയരച്ച് കുഴിനഖമുള്ള വിരലിൽ വച്ചുകെട്ടുക അതുപോലെതന്നെ ശർക്കരയും ചുണ്ണാമ്പും യോചിപ്പിച്ചു കെട്ടുന്നതും കുഴിനഖം മാറാൻ സഹായിക്കും
പച്ചമഞ്ഞൾ അരച്ച് വേപ്പെണ്ണയിൽ കുഴച്ച് പുരട്ടുന്നതും കുഴിനഖവും മാറാൻ സഹായിക്കും അതുപോലെതന്നെ നവസാരം തേനിൽ കുഴച്ച് പുരട്ടുന്നതും കുഴിനഖം മാറാൻ വളരെ നല്ലതാണ്
മൈലാഞ്ചിയുടെ ഇലയും, തുമ്പയുടെ തളിരിലയും,ഇന്തുപ്പും കൂട്ടിയരച്ച് പുരട്ടുന്നതും കുഴിനഖം മാറാൻ വളരെ നല്ലതാണ്
കൂനൻപാലയുടെ കറ ദിവസവും പുരട്ടുന്നതും കുഴിനഖം മാറാൻ വളരെ നല്ലതാണ്