ഒട്ടുമിക്ക ആൾക്കാർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടി വട്ടത്തിൽ കുഴിയുന്നത്. തലയോട്ടി. മീശ, താടി, പുരികം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവ കാണുന്നത്. ഇത്തരത്തിൽ മുടി കൊഴിയുന്നതിന് പ്രധാന കാരണം അലോപ്പേഷ്യ ഏരിയേറ്റ (Alopecia areata ) എന്ന രോഗാവസ്ഥയാണ്.ആയുർവേദത്തിൽ ഇതിനെ ഇന്ദ്രലുപ്തം എന്ന പേരിൽ അറിയപ്പെടുന്നു ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൽ തകരാർ സംഭവിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത് രോഗം ശ്രദ്ധയിൽപെട്ടാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടേണ്ടതാണ് എന്നാൽ ഇത്തരത്തിൽ മുടി കൊഴിയുന്നതിന് ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ആവലിന്റെ ഇലയും വെണ്ണയും തുല്ല്യ അളവിലെടുത്ത് നല്ലതുപോലെ അരച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
അഞ്ജനകല്ലും ( അങ്ങാടികടയിൽ വാങ്ങാൻ കിട്ടും ) പച്ചകർപ്പൂരവും തുല്ല്യ അളവിലെടുത്ത് ചെറുനാരങ്ങാ നീരിൽ ചാലിച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
പഴുത്ത അടയ്കയുടെ തൊലി ചതച്ച് നീരെടുത്ത് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
ഉണങ്ങിയ തുളസി വിത്തുകൊണ്ടു മുടി കൊഴിഞ്ഞുപോയ പോയ ഭാഗത്ത് നല്ലതുപോലെ ഉരസിയ ശേഷം പച്ചമഞ്ഞൾ അരച്ച് പുരട്ടുക ഇങ്ങനെ റച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
ചുവന്നുള്ളി ,കുരുമുളക് ,ഉപ്പ് ഇവ സമം അരച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
സവാള മുറിച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി ഉരസിയാൽ പോയ മുടി വളരും
പാവലിന്റെ ഇലയുടെ നീര് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
കിഴുകാനെല്ലി അരച്ച് തലയിൽ നല്ലതുപോലെ തേച്ച് 10 മിനിറ്റിന് ശേഷം ത്രിഫലയും ,രാമച്ചവും ഇട്ട് വെള്ളം തിളപ്പിച്ച് തണുത്തതിന് ശേഷം ആ വെള്ളം കൊണ്ട് തല കഴുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുടി തഴച്ച് വളരും
ചേർക്കുരു തേനിലരച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ പോയ മുടി പെട്ടന്നുതന്നെ വളരും
ഈരുള്ളിഉപ്പും കുരുമുളകും കൂടി അരച്ച് മുടി കൊഴിഞ്ഞുപോയ ഭാഗത്ത് കുറച്ചുദിവസം പതിവായി ഉരസിയാൽ പോയ മുടി വളരും