കൃമി ശല്യം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് എന്നാൽ ഇത് കൂടുതൽ അലട്ടുന്നത് കുട്ടികളെയാണ് മലത്തിനൊപ്പമോ അല്ലാതെയോ കൃമികൾ പുറത്തേക്ക് വരാം , ഇതുമൂലം ഗുദഭാഗത്ത് അസഹനീയമായ ചൊറിച്ചിലുണ്ടാകും . കൂടാതെ മനംപിരട്ടൽ ,ഛർദ്ദി ,ദഹനക്കേട് ,ഭക്ഷണത്തോടുള്ള ആർത്തി ,എന്ത് കഴിച്ചാലും ശരീരം മെലിയുക ,വയറുവേദന ,കൂടെകൂടെ കക്കൂസിൽ പോകണമെന്നുള്ള തോന്നൽ എന്നിവയും ഉണ്ടാകും വൃത്തിയില്ലായ്മയാണ് ഇതുണ്ടാകനുള്ള പ്രധാന കാരണം ,പഴങ്ങളും ,പച്ചക്കറികളും കഴുകി വൃത്തിയാക്കാതെ ഉപയോഗിക്കുക ,ചെരുപ്പ് ധരിക്കാതെ വൃത്തിഹീനമായ സ്ഥലങ്ങളിലൂടെ നടക്കുക തുടങ്ങിയവ എന്നാൽ കൃമി ശല്യവും വിര ശല്യവും മാറാനും വരാതിരിക്കാനും മരുന്ന് വീട്ടിൽ തന്നെയുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം
പച്ച പപ്പായ കഷണങ്ങളാക്കി വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം അര ഗ്ലാസ് വീതം ദിവസം മൂന്ന് നേരം കഴിക്കുക അതുപോലെ പച്ച പപ്പായ പുഴുങ്ങി കഴിക്കുന്നതും കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
നിലമ്പാല സമൂലമരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
10 ഗ്രാം മുത്തങ്ങാ കിഴങ്ങ് ഉണക്കി പൊടിച്ചത് പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുന്നത് കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
ഏരമാന്തം ,കച്ചോലം ,കളിപ്പാൽ എന്നിവ തുല്യം തേൻ ചേർത്ത് 5 തുള്ളി വീതം മൂന്ന് നേരം കൂടുക്കുന്നത് കുട്ടികളിലെ കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
5 ഗ്രാം പാൽകായം രാത്രി കിടക്കാൻ നേരം കഴിക്കുക
മൂരിക്കില നീരിൽ തേൻ ചേര്ത്ത് കഴിക്കുന്നതും കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ഒരു ടീസ്പൂൺ കല്ലൂരുക്കി ചതച്ച നീരും യോചിപ്പിച്ച് രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണ ശേഷവും ഒരാഴ്ച്ച തുടർച്ചയായി കഴിക്കുക
വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുന്നത് കുട്ടികളിലെ കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
ആടുതൊടാപ്പാലയുടെ വേര് കഷായം വച്ച് കഴിക്കുന്നതും കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
തുമ്പപൂവും ,കച്ചോലവും ,വെളുത്തുള്ളിയും ചേർത്ത് കഷായം വച്ച് കഴിക്കുന്നതും കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
കച്ചോലം വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുന്നത് കുട്ടികളിലെ കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
ആര്യവേപ്പിന്റെ ഇല അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറും വയറ്റിൽ കുറച്ച് ദിവസം കഴിക്കുക
നാരങ്ങനീരും തുളസിയിലനീരും ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുക
ഇഞ്ചിനീരും ,ചുവന്നുള്ളി നീരും ,തേനും സമാസമം യോചിപ്പിച്ച് കിടക്കാൻ നേരം കഴിക്കുക
തുമ്പയിലയും ,പൂവും ഇടിച്ചുപിഴിഞ്ഞ നീരിൽ അല്പം പാൽകായവും ചേർത്ത് മൂന്ന് നേരം കൊടുക്കുന്നത് കുട്ടികളിലെ കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
5 ഗ്രാം വിഴാലരി ഒരു ടീസ്പൂൺ തേനിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുക
കരിംജീരകം പൊടിച്ച് മോരിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുക
കച്ചോലം ഇടിച്ച് പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുക
ഒരു വെറ്റിലയും ,4 ഏലക്കയും ചതച്ച് ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കി തിളപ്പിച്ച് അരിച്ചെടുത്ത ശേഷം അല്പം പഞ്ചസാരയും ചേർത്ത് കൊടുക്കുന്നത് കുട്ടികളിലെ കൃമി ശല്യം മാറാൻ വളരെ നല്ലതാണ്
വേപ്പില ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുറച്ച് ദിവസം പതിവായി കഴിക്കുക