പലരേയും അലട്ടുന്ന ഒന്നാണ് പല്ലുവേദന .പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പല്ലുവേദന .അണുബാധ ,മോണ കുറയുന്നത്,പല്ല് ചെറുതാകുന്നത് ,പല്ലിൻറെ ഊനുകളിൽ നീർക്കെട്ട് ,പല്ലിന് കേടുവരുന്നത് ,കേടുവന്ന പല്ലുകളുടെ പോടുകളിൽ ആഹാരാവശിഷ്ട്ടങ്ങൾ കയറുന്നത് തുടങ്ങിയ കാരണങ്ങൾ മൂലം പല്ലുവേദനയുണ്ടാകാം .പല്ലുവേദന രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നാൽ വിദഗ്ധചികിത്സ ഉറപ്പായും തേടണം.എന്നാൽ പല്ലുവേദനയുടെ തുടക്കത്തിൽ പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങലുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഗ്രാമ്പൂ തൈലത്തിൽ പഞ്ഞി മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാൽ പല്ലുവേദന മാറി കിട്ടും
ഉലുവ പൊടിച്ച് മുട്ടയുടെ വെള്ളയിൽ കുഴച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ പല്ലുവേദന മാറും
പാൽക്കായം തുണിയിൽ കിഴി കെട്ടി വേദനയുള്ള പല്ലിൻറെ മുകളിൽവെച്ച് കടിച്ചു പിടിച്ചാൽ പല്ലുവേദന മാറാറും
ഇഞ്ചിനീരും ചെറുതേനും സമം യോജിപ്പിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ പല്ലുവേദന മാറും
പൽവേലി എന്ന ഔഷധസസ്യത്തിന്റെ പൂക്കൾ ഉപയോഗിച്ച് പല്ലുതേച്ചാൽ പല്ലുവേദന മാറുകയും പല്ലിന് നല്ല ഉറപ്പും ബലവും കിട്ടുകയും ചെയ്യും
ദ്വാരമുള്ള പല്ലിൻറെ വേദന മാറാൻ എരുക്കിന്റെ കറ പഞ്ഞിയിൽ മുക്കി പല്ലിന്റെ ദ്വാരത്തിൽ വച്ചാൽ പല്ലുവേദന മാറും
തിപ്പലി പൊടിച്ച് തേനും നെയ്യും ചേർത്ത് കുഴച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ പല്ലുവേദന മാറും
ഉമിക്കരിയും ,ഉപ്പും ,കുരുമുളകും ചേർത്ത് പതിവായി പല്ലുതേച്ചാൽ ഊനിൽനിന്നും രകതം വരുന്നതും പല്ല് ദ്രവിക്കുന്നതും മാറിക്കിട്ടും അതേപോലെ ജാതിക്കയും ഇന്തുപ്പും ചേർത്ത് പതിവായി പല്ലുതേച്ചാൽ മോണയിൽനിന്ന് രക്തം വരുന്നത് മാറിക്കിട്ടും
ഗ്രാമ്പു ,കുരുമുളക് ,ഉപ്പ് എന്നിവ അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ പല്ലുവേദന മാറും
ഉമിക്കരിയും മാവിന്റെ ഇലയും ചേർത്ത് പല്ലുതേച്ചാൽ ഒരിക്കലും പല്ലിന് കേടുപാടുകൾ സംഭവിക്കുകയില്ല അതേപോലെ വേപ്പിന്റെ കമ്പുകൊണ്ട് പല്ലുതേച്ചാലും ഒരിക്കലും പല്ലിന് കേടുപാടുകൾ സംഭവിക്കുകയില്ല
പഴുത്ത മാവില വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കവിൾ കൊള്ളുന്നതും പല്ലുവേദന മാറാൻ സഹായിക്കും
പല്ലിന്റെ മഞ്ഞനിറം മാറുന്നതിന് ദിവസവും രണ്ടോ മൂന്നോ പച്ചനെല്ലിക്ക പതിവായി കഴിക്കുക
ഉമ്മത്തിന്റെ വേര് ചതച്ച് മോണയിൽ വച്ചാൽ പല്ലുവേദന മാറിക്കിട്ടും
തുളസിയിലയും പച്ചമഞ്ഞളും അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ പല്ലുവേദന മാറും
കുരുമുളക് ചെടിയുടെ തണ്ട് തീയിൽ വാട്ടി ചെറിയ ചൂടോടെ വിവദനയുള്ള പല്ലിൽ കടിച്ചുപിടിച്ചാൽ പല്ലുവേദന മാറും
പേരയില വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കവിൾ കൊള്ളുന്നതും പല്ലുവേദന മാറാൻ സഹായിക്കും അതുപോലെ മാവിന്റെ തൊലി വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കവിൾ കൊള്ളുന്നതും പല്ലുവേദന മാറാൻ സഹായിക്കും
കുപ്പമഞ്ഞൾ വേദനയുള്ള പല്ലിൽ കടിച്ചുപിടിച്ചാൽ പല്ലുവേദന മാറും
കീഴാർനെല്ലിയും ,കറുകപ്പുല്ലും ചേർത്തരച്ച് വേദനയുള്ള ഭാഗത്ത് കടിച്ച് പിടിച്ചാൽ പല്ലുവേദന മാറും