ഇന്നത്തെ കാലത്ത് കണ്ണിന്റെ കാഴ്ച കുറയുന്നത് കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് .പതിവായി കംപ്യൂട്ടര്‍ ,സ്മാര്‍ട്ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ കണ്ണിന് പ്രശ്നമുണ്ടാകുന്നത് സാധാരണമാണ് .കണ്ണിന്റെ കാഴ്ച കുറയ്ക്കുന്ന മറ്റൊരു പ്രശ്‍നം തിമിരമാണ് പ്രായമായവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് .കണ്ണിന്റെ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിലെ തിമിരമില്ലാതാക്കാനും സഹായിക്കുന്ന പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
കാഴ്ച്ചക്കുറവ് പരിഹരിക്കാൻ
കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് പാലക് ചീര ഇത് പതിവായി കറിവെച്ച് കഴിച്ചാൽ ജീവിതത്തിൽ കണ്ണട വേണ്ടിവരില്ല
മുരിങ്ങയില ഇടിച്ചുപിഴിഞ്ഞ് രണ്ടുസ്പൂൺ നീരെടുത്ത് അതിൽ സ്വല്പം തേനും ചേർത്ത് പതിവായി കഴിക്കുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്
വെളുത്തുള്ളി ചതച്ച നീര് രണ്ടുതുള്ളി വീതം കണ്ണിൽ ഇറ്റിക്കുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്
കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് അരിച്ചെടുത്ത് കുറച്ചുനാൾ പതിവായി കണ്ണിൽ എഴുതുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ് . അതുപോലെ വേപ്പിലനീര് കണ്ണിലെഴുത്തുന്നതും ,തവിഴാമ അരിക്കടിയിൽ അരച്ച് അരിച്ചെടുത്ത ശേഷം കാണ്ണിലെഴുത്തുന്നതും കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്
ത്രിഫലചൂർണ്ണം തൈരിൽ ചേർത്ത് പതിവായി കഴിക്കുന്നതും കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്
ആനച്ചുണ്ടയുടെ ഇലയുടെ നീര് 2 തുള്ളിവീതം കണ്ണിൽ ഇറ്റിക്കുന്നത് കാഴ്ച്ചക്കുറവ് പരിഹരിക്കാൻ വളരെ നല്ല മരുന്നാണ്
തിമിരത്തിന്
തഴുതാമയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് ഒരു സ്പൂൺ എടുത്ത് സ്വല്പം തേനും ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ കണ്ണിലെ തിമിരം ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ്
അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലിയും 5 തുള്ളി ചെറുതേനും സ്വല്പം ഇന്തുപ്പും കൂട്ടിയോചിപ്പിച്ച് കണ്ണിലെഴുത്തുന്നത് കണ്ണിലെ തിമിരം ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ്