ഇന്ന് ഒട്ടുമിക്കവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് നാക്കിലെയും വായിലേയും തൊലി പോകുന്നത് .ഇത് കാരണം ഭക്ഷണം ശെരിയായ രീതിയിൽ കഴിക്കാൻ പറ്റാതെ വരിക പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം .
പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ ഉണ്ടാകാമെങ്കിലും പ്രധാനമായും ഈ പ്രശ്നത്തിന് കാരണം മലബന്ധം,അസിഡിറ്റി തുടങ്ങിയവയാണ് . വായിലെയും നാക്കിലെയും തൊലി പോകുന്നത് തടയാനുള്ള ശാശ്വത പരിഹാരം എന്തൊക്കെയാണെന്ന് നോക്കാം .
ചുവന്നുള്ളി ചെറുതായി അരിഞ്ഞിട്ട് പാലിൽ കാച്ചി ദിവസും രാത്രിയിൽ ആഹാരത്തിന് ശേഷം കുറച്ചുനാൾ പതിവായി കഴിക്കുന്നത് വായിലെയും നാക്കിലെയും തൊലി പോകുന്നത് തടയാനുള്ള നല്ല മരുന്നാണ് .
തേനും അതെ അളവിൽ വെള്ളരിക്കയുടെ നീരും ചേർത്ത് കവിൾ കൊള്ളുന്നതും വളരെ നല്ലതാണ് .
ഒരു പിടി പിച്ചകത്തില ചതച്ച് വെള്ളം തിളപ്പിച്ച് ദിവസം മൂന്ന് നേരം കവിൾ കൊള്ളുന്നതും വളരെ നല്ലതാണ് .
പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ ഒരു ടീസ്പൂൺ നീരും അതെ അളവിൽ തേനും യോചിപ്പിച്ച് ദിവസം മൂന്നു നേരം കവിൾ കൊള്ളുന്നതും വളരെ നല്ലതാണ് .