മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു അരിഷ്ടമാണ് ദശമൂലാരിഷ്ടം.മലയാളികൾ മദ്യത്തിന് പകരമായും ദശമൂലാരിഷ്ടം ഉപയോഗിക്കാറുണ്ട് .ദശം എന്നാൽ 10 എന്നും .മൂലം എന്നാൽ വേര് എന്നുമാണ് അർഥം .പത്ത് വേരുകൾ ചേർന്നതാണ് ദശമൂലം എന്ന് പറയപ്പെടുന്നത് .കുമ്പിൾവേര് ,കൂവളത്തിൻവേര് ,പാതിരിവേര് ,പലകപ്പയ്യാനി വേര് , മുഞ്ഞവേര് , ഒരിലവേര് , മൂവിലവേര് ,കറുത്ത ചുണ്ടവേര് ,വെളുത്ത ചുണ്ടവേര്, ചെറുവഴുതിന വേര് ഇവയാണ് ദശമൂലങ്ങൾ എന്ന് അറിയപ്പെടുന്നത് .
കൂടാതെ ഞെരിഞ്ഞിൽ ,കൊടുവേലിക്കിഴങ്ങ് ,പുഷ്കരമൂലം ,പാച്ചോറ്റിത്തോലി ,ചിറ്റമൃത് .നെല്ലിക്കാത്തോട് ,കൊടിത്തൂവവേര് ,കരിങ്ങാലിക്കാതൽ .വേങ്ങാക്കാതൽ,കടുക്കത്തൊണ്ട് ,കൊട്ടം,മഞ്ചട്ടി ,ദേവതാരം ,വിഴാലരി ,ഇരട്ടിമധുരം ,ചെറുതേക്കിൻവേര് ,തുടങ്ങിയ 66 മരുന്നുകളും ശർക്കരയും ,തേനും ചേർത്തതാണ് ദശമൂലാരിഷ്ടം.തയ്യാറാക്കുന്നത് 35 ദിവസം കൊണ്ടാണ് ദശമൂലാരിഷ്ടംനിർമ്മിക്കുന്നത് .
.ഊര്‍ജദായിനിയായിട്ടുള്ള ഒരു ഔഷധമായിട്ടാണ് എല്ലാവരും ദശമൂലാരിഷ്ടത്തെ അറിയപ്പെടുന്നത് .നമ്മുടെ ശരീരത്തിന് ഊർജം ലഭിക്കാനും ,വിശപ്പും രുചിയും വര്‍ധിപ്പിക്കുവാനും.ശ്വാസകോശത്തെ രോഗവിമുക്തമാക്കാനും,മലമൂത്രവിസര്‍ജനം സുഗമമാക്കാനും ,വൃക്കകളില്‍ കല്ലുണ്ടാകുന്നത് തടയാനും ,പ്രസവാനന്തര ക്ഷീണം അകറ്റാനും.
പനി വന്നാൽ അത് ശമിപ്പിക്കാനും ,പനിക്ക് ശേഷമുള്ള ശരീരവേദനയും ക്ഷീണവും അകറ്റാനും , ചുമ ,കഫക്കെട്ട് ,മൂക്കൊലിപ്പ് എന്നിവ അകറ്റാനും ,ദഹനസംബന്ധമായാ എല്ലാ പ്രശ്നങ്ങൾക്കും ,എന്നിവയ്‌ക്കെല്ലാം വളരെ ഫലപ്രദമായ ഒരു പരിഹാരമാർഗമാണ് ദശമൂലാരിഷ്ടം .