അശ്വഗന്ധാരിഷ്ടം വളരെ പ്രശസ്തമായ ഒരു ആയുർവേദ ഔഷതമാണ് .മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മനസിനും ശരീരത്തിനും മോചനം നൽകുന്ന ഒരു ദിവ്യ ഔഷതമാണ് അശ്വഗന്ധാരിഷ്ടം കൂടാതെ അപസ്മാരം,ഓര്‍മക്കുറവ്,ബുദ്ധിമാന്ദ്യം,മോഹാലസ്യം,ഉറക്കക്കുറവ് ,വിശപ്പില്ലായ്മ ,ശരീരം മെലിച്ചില്‍ ,ലൈംഗീക താൽപര്യക്കുറവ് എന്നിവ പരിഹരിക്കാൻ ഈ ഔഷതത്തിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട് .
അമുക്കുരമാണ് അരിഷ്ടത്തിന്റെ പ്രധാന ചേരുവ ഇതിനു പുറമെ നിലപ്പനക്കിഴങ്ങ് ,മഞ്ചട്ടി ,കടുക്കത്തോട് ,മഞ്ഞൾ ,മരമഞ്ഞൾത്തോലി ,ഇരട്ടിമധുരം തുടങ്ങിയ 26 ഔഷതങ്ങളും തേനും ചേർത്താണ് അശ്വഗന്ധാരിഷ്ടംനിർമ്മിക്കുന്നത് 45 ദിവസമാണ് അശ്വഗന്ധാരിഷ്ടം നിർമ്മിക്കാൻ വേണ്ട സമയം
Tags:
ഔഷധങ്ങൾ