മൂത്രാശയക്കല്ലുകൾ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇതുമൂലം ഉണ്ടാകുന്ന വേദന നമ്മളിൽ പലർക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കും. മൂത്രസഞ്ചി ,മൂത്രനാളി ,വൃക്ക എന്നിവടങ്ങളിൽ കാണുന്ന ഖരരൂപത്തിലുള്ള വസ്തുവിനെയാണ് മൂത്രാശയക്കല്ല് എന്ന് പറയപ്പെടുന്നത് . ഏതെങ്ങിലും ഒരു സൈഡിൽ വേദന ,മൂത്രമൊഴിക്കുന്ന സമയത്ത് വേദന ,മൂത്രത്തിലൂടെ രക്തം പോകുക ,മനംപിരട്ടൽ ഛർദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ . മൂത്രാശയക്കല്ലുകൾ ഇല്ലാതാക്കാൻ പറ്റിയ പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
സമൂലം 100 ഗ്രാം കല്ലൂരുക്കിയും സമൂലം 100 ഗ്രാം ചെറൂളയും ,100 ഗ്രാം കല്ലൂർവഞ്ചിയുടെ വേരും ,100 ഗ്രാം ഞെരിഞ്ഞിലും ഇതെല്ലാം കൂടി നന്നായി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണ ശേഷവും തുടർച്ചയായി 3 ആഴ്ച കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും
കരിനൊച്ചിയുടെ വേരും ,തിപ്പലിയും തുല്ല്യ അളവിലെടുത്ത് നന്നായി അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കുടിക്കുന്നത് മൂത്രാശയക്കല്ലുകൾ ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ്
കല്ലൂരുക്കി തണ്ട് സഹിതം നന്നായി അരച്ച് ഒരു നെല്ലിക്കയോളം വലിപ്പത്തിൽ വാഴപ്പിണ്ടിയുടെ നീരിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രക്കല്ല് മാറും
കരിക്കിൻ വെള്ളത്തിൽ കല്ലുവാഴക്കുരു 5 ഗ്രാം പൊടിച്ചു ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രക്കല്ല് മാറും
പാളയൻകോടൻ വാഴയുടെ പിണ്ടിയുടെ നീര് ഒരുഗ്ലാസ് വീതം ദിവസവും കഴിക്കുന്നത് മൂത്രാശയക്കല്ലുകൾ ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ്
ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് പതിവായി കൂടിക്കുന്നതം മൂത്രാശയക്കല്ലുകൾ ഇല്ലാതാക്കാൻ വളരെ നല്ല മരുന്നാണ്
മുരിങ്ങയുടെ വേരിലെ തൊലി കഷായം വച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രക്കല്ല് മാറും
മധുരപച്ച അരച്ച് ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തിൽ കാച്ചാത്ത പശുവിൻ പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച്ച കഴിച്ചാൽ മൂത്രക്കല്ല് മാറും