സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ പഴുപ്പ് .എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതൽ ബാധിക്കുന്നത് .മൂത്രമൊഴിക്കുമ്പോൾ വേദന ,വയറുവേദന ,നടുവേദന തുടങ്ങിയ പല രോഗലക്ഷണങ്ങളും ഇതിനുണ്ടാകും .മൂത്രത്തിൽ പഴുപ്പ് മാറാൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ചെറൂള സമൂലം പാൽചേർത്ത് അരച്ച് 10 ഗ്രാം വീതം 3 ആഴ്ച തുടർച്ചയായി കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറാൻ വളരെ നല്ല മരുന്നാണ്
പശുവിൻ പാലിൽ ഈന്തപ്പഴം വേവിച്ച് കഴിക്കുന്നതും മൂത്രത്തിൽ പഴുപ്പ് മാറാൻ വളരെ നല്ല മരുന്നാണ്
6 ഗ്രാം ഞെരിഞ്ഞിലും 6 ഗ്രാം ശതാവരികിഴങ്ങ് ( പുറത്തെ തൊലിയും ഉള്ളിലെ നാരും കളഞ്ഞത് ) 5 നാടൻ ചെമ്പരത്തിപ്പൂവ് ഇവ ചതച്ച് തുണിയിൽ കിഴികെട്ടി പാലിൽ കാച്ചി ദിവസം രണ്ടുനേരം വീതം (രാവിലെയും വൈകിട്ടും ) കുറച്ചുദിവം കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറും