ഇന്ന് ഒട്ടുമിക്ക ആൾക്കാരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖത്ത് കറുപ്പ് വ്യാപിക്കുന്നത് .പ്രത്യകിച്ച് സ്ത്രീകളിൽ ഇത് വലിയ സൗന്ദര്യപ്രശ്നമാണ് സൃഷ്ടിക്കുന്നത് .നെറ്റിയിലോ ,കവിളിലോ കറുപ്പുനിറം വന്ന് ക്രമേണ ഇത് മുഖത്ത് വ്യാപിക്കുന്ന ഒരു അവസ്ഥയാണ് . ,മാനസിക സംഘർഷം , ഹോർമോൺ തകരാറുകൾ , രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങൾ കൊണ്ട് മുഖത്ത് കറുപ്പ് വ്യാപിക്കാം ,ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധതരം സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണങ്കിലും ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ തേടുന്നതാണ് നല്ലത്
രക്തചന്ദനം അരച്ച് തേനിൽ ചാലിച്ച് രാത്രിയിൽ കിടക്കാൻ നേരം മുഖത്ത് പുരട്ടി രാവിലെ ഇളം ചൂടുവള്ളത്തിൽ മുഖം കഴുകുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ കറുപ്പ് ഇല്ലാതാക്കാൻ പറ്റും
ഉമിക്കരിയും, തേങ്ങയും തുല്യ അളവിലെടുത്ത് സ്വല്പം വെള്ളവും ചേർത്തരച്ച് കുഴമ്പ് രൂപത്തിലാക്കി കുറച്ചുനാൾ പതിവായി മുഖത്ത് തേച്ചാൽ മുഖത്തുണ്ടാകുന്ന എല്ലാത്തരം പാടുകൾ മാറാനും വളരെ നല്ല മരുന്നാണ്
വേപ്പില നന്നായി അരച്ച് മുട്ടയുടെ വെള്ളയിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടുന്നതും മുഖത്തെ കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കും
ചുവന്നുള്ളിയുടെ നീരും അതെ അളവിൽ തേനും ചേർത്ത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ പാടുകൾ മാറും
കസ്തൂരിമഞ്ഞൾ നന്നായി അരച്ച് ഇളം ചൂടുപാലിൽ ചാലിച്ച് രാത്രിയിൽ കിടക്കാൻ നേരം മുഖത്ത് പുരട്ടി രാവിലെ കാടിവെള്ളം കൊണ്ട് മുഖം കഴുകുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ കറുപ്പ് ഇല്ലാതാക്കാൻ പറ്റും
വെള്ളരിക്കയുടെ നീരും ,തേനും ,പാൽപ്പാടയും തുല്യ അളവിൽ യോചിപ്പിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ പാടുകൾ മാറും
രക്തചന്ദനം ,മഞ്ചട്ടി ,പാച്ചോറ്റിത്തൊലി ,പേരാൽമൊട്ട് ഇവ തുല്യ അളവിലെടുത്ത് നന്നായി അരച്ച് പാൽപാടയിൽ ചാലിച്ച് കുറച്ചുനാൾ പതിവായി പുരട്ടുന്നത് മുഖത്തെ കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കും