നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ശതാവരി .ഇതൊരു വള്ളിചെടിയാണ് ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഔഷധയോഗ്യമായിട്ടുള്ളത് .കിഴങ്ങിന് ചെറുവിരലോളം വലിപ്പമുണ്ടാകും .അയവുള്ളതും ഈർപ്പമുള്ളതും ഫലപൂയിഷ്ടമായ എല്ലാമണ്ണിലും ഈ സസ്യം കാണാം .വാതം ,പിത്തം ,കഫം എന്നിവയെ ശമിപ്പിക്കാനും .പ്രസവശേഷം സ്ത്രീകളുടെ ശരീരക്ഷീണം ഇല്ലാതാക്കാനും ,മുലപ്പാൽ വർധിപ്പിക്കാനും ,പുരുഷന്മാരിൽ ലൈംഗീകശക്തി വർധിപ്പിക്കാനും വളരെ നല്ലൊരു മരുന്നാണ് ശതാവരി .അച്ചാറുണ്ടാക്കാനും ശതാവരിഉപയോഗിക്കാറുണ്ട് .ശതാവരിയുടെ മറ്റ് ഔഷധപ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ആഹാരം ദഹിക്കാൻ പ്രയാസമുള്ളവർ ,വയറിനകത്തുള്ള പുകച്ചിൽ ,പുളിച്ചുതികട്ടൽ ആഹാരം കഴിച്ചശേഷമുള്ള വറുവേദന തുടണ്ടിയവയ്ക്ക് ശതാവരിയുടെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി എടുത്ത് അതെ അളവിൽ വെള്ളവും ചേർത്ത് ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ മതിയാകും
ശതാവരിയുടെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരിൽ രാമച്ചപ്പൊടി ചേർത്ത് പുരട്ടുന്നത് ഉള്ളംകാൽ ചുട്ടുനീറ്റലിന് വളരെ നല്ല മരുന്നാണ്
ശതാവരിയുടെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് സ്ത്രീകളിൽ ആർത്തവ കാലത്തുണ്ടാകുന്ന അമിത രക്തസ്രാവത്തിന് വളരെ നല്ലതാണ് .മാത്രമല്ല വെള്ളപോക്കിനും ഇങ്ങനെ കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെ തന്നെ ശതാവരിയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും സ്ത്രീകളിലെ വെള്ളപോക്ക് മാറാൻ വളരെ നല്ലതാണ്
ശതാവരിയുടെ കിഴങ്ങ് ഉണക്കിപൊടിച്ച് പാലിൽ ചേർത്ത് കുറുക്കി കഴിക്കുന്നത് പ്രസവ ശേഷം മുലപ്പാൽ വർധിപ്പിക്കാൻ വളരെ നല്ല മരുന്നാണ്
ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ ശതവാരിയും അരച്ച് ചേർത്ത് കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ വളരെ നല്ല മരുന്നാണ്