വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ഒരു ചെടിയാണ് ലോറോ പെറ്റാലം, Loropetalum plant പ്രത്യകിച്ച് പരിചരണങ്ങൾ ഒന്നുംതന്നെയില്ലാതെ ചട്ടിയിലും തറയിലും ഒരുപോലെ വളർത്താൻ പറ്റുന്ന ഒരു ചെടികൂടിയാണ് ഇത്.ഇതിന്റെ പൂക്കൾ പിങ്ക് കളറോടുകൂടിയ വളരെ മനോഹരമായ പൂക്കളാണ് .ഇതിന്റെ ഇലകൾക്കും ഡാർക്ക് മെറൂൺ കളറാണ് . വർഷത്തിൽ പല പ്രാവിശ്യം പൂക്കളുണ്ടാകുന്ന ചെടിയാണ് ഇത് .പൂക്കൾ ഇല്ലങ്കിൽ തന്നെയും ഈ ചെടി കാണാൻ വളരെ മനോഹരമാണ്
ഹിമാലയത്തിന്റെ താഴ്വരകളിലും ചൈനയിലുമാണ് ഈ ചെടികൾ കൂടുതലായും കണ്ടുവരുന്നത് .കേരളത്തിൽ ഈ ചെടികൾ കാണാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു .100 മുതൽ 150 രൂപവരെ വിലയ്ക്ക് ഈ ചെടികൾ ഇപ്പോൾ കേരളത്തിൽ ലഭ്യമാണ്
പ്രത്യകിച്ച് കീടങ്ങളുടെ ശല്യം വളരെ അപൂർവമായേ ഈ ചെടികൾക്കുണ്ടാകാറുള്ളു .ഈ ചെടികൾ ഏകദേശം 10 അടിയോളം ഉയരത്തിൽ വളരുമെങ്കിലും കട്ട് ചെയ്ത് കുറ്റിച്ചെടിയായി വളർത്തുന്നത് കാണാൻ വളരെ മനോഹരമാണ്
6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇ ചെടികൾ വയ്ക്കേണ്ടത് .അതുപോലെ ജലം ഇഷ്ട്ടപെടുന്ന ഒരു ചെടികൂടിയാണ് അതുകൊണ്ടുതന്നെ മണ്ണിന് നല്ല ഈർപ്പം നിലനിർത്തേണ്ടത് ഈ ചെടികൾക്ക് വളരെ ആവിശ്യമാണ് .വേനൽക്കാലത്ത് രണ്ടു നേരമെങ്കിലും ഈ ചെടികൾ നനയ്ക്കാൻ ശ്രദ്ധിക്കണം അല്ലങ്കിൽ ഈ ചെടികൾ നശിച്ചു പോകാൻ സാധ്യത കൂടുതലാണ് അതുപോലെ തന്നെ ചട്ടിയിൽ വെള്ളാ കെട്ടിനിൽക്കാതിരിക്കാനും ശ്രദ്ധിക്കണം കാരണം വെള്ളം കെട്ടിനിന്നാൽ ഇതിന്റെ വേരുകൾ അളിഞ്ഞുപോകാൻ സാധ്യതയുണ്ട്
അത്യവിശ്യം വലിയ ചട്ടിയിൽ തന്നെ ഈ ചെടികൾ നട്ടുവളർത്താൻ ശ്രെദ്ധിക്കുക . പ്രേത്യകിച്ച് കാര്യമായിട്ടുള്ള ഒരു വളപ്രയോഗം ഇ ചെടികൾക്ക് ആവിശ്യമില്ല സാധാരണ ചാണകപ്പൊടി മാസത്തിൽ ഒരിക്കൽ ഇട്ടുകൊടുത്താൽ മതിയാകും..സ്വല്പം എല്ലുപൊടിയും ഇട്ടുകൊടുക്കുന്നത് പൂവിടുന്നതിന് ഉപകരിക്കും ഇതിന്റെ കമ്പുകൾ മുറിച്ച് നട്ട് വേറെ തൈകൾ ഉണ്ടാക്കാവുന്നതാണ് .വേനൽകാലത്ത് ഇതിന്റെ കമ്പുകൾ മുറിച്ചുനട്ടാൽ പിടിച്ചുകിട്ടാൻ വളരെ പ്രയാസമാണ് .അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇതിന്റെ കമ്പുകൾ മുറിച്ചു നടാൻ ശ്രദ്ധിക്കുക