പീനസം | സൈനസൈറ്റിസ് | Sinusitis ഫലപ്രദമായ ഒറ്റമൂലികൾ
സൈനസുകളിൽ കഫം കെട്ടിക്കിടന്ന് തലവേദനയും മൂക്കടപ്പും ഉണ്ടാക്കുന്ന ഒരു രോഗമാണിത് .ചിലർക്ക് മണം അറിയാൻ കഴിയാത്ത അവസ്ഥയിലേക്കും ഈ രോഗം എത്താം .മൂക്കിന്റെ ഇരുവശങ്ങളിലും പുരികത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന വായു അറകളാണ് സൈനസുകൾ .തുടർച്ചയായ ജലദോഷവും തലനീരിറക്കവും കാരണം സൈനസുകളിൽ കഫം കെട്ടിക്കിടന്ന് പഴിപ്പും വീക്കവും ഉണ്ടാക്കുന്നു തുമ്മൽ ,മൂക്കൊലിപ്പ് ,തലവേദന ,പുരികത്തിന് മുകളിൽ വിങ്ങൽ ,കുനിയുമ്പോൾ തലവേദന ,മൂക്കടപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ ഈ രോഗത്തിന് ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
100 മില്ലി വെളിച്ചെണ്ണയിൽ 10 ഗ്രാം ചെറിയ ആടലോടകത്തിന്റെ ഇല ചേർത്ത് കാച്ചി ഇല കരിഞ്ഞുതുടങ്ങുമ്പോൾ അടുപ്പിൽനിന്നും ഇറക്കി തണുത്തതിനു ശേഷം അരിച്ചെടുത്ത് ഈ എണ്ണ തലയിൽ പതിവായി തേച്ചുകുളിച്ചാൽ പീനസം | സൈനസൈറ്റിസ് പൂർണ്ണമായും മാറും
കൂവളത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ പകുതി എണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ പീനസം പൂർണ്ണമായും മാറും
നിലനാരകം ,മുരിങ്ങയില ,ആനച്ചുവടി ഇവ ഇടിച്ചുപിഴിഞ്ഞ നീരിൽ നാലിരട്ടി വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ
കറുകപ്പുല്ലോ ,തുളസിയിലയോ ഇവയിൽ ഏതെങ്കിലും ഒന്ന് ഉണക്കിപ്പൊടിച്ച് മുക്കിൽ വലിക്കുന്നത് പീനസത്തിന് വളരെ നല്ല മരുന്നാണ്
ചെറുനാരങ്ങയും ,രക്തചന്ദനവും ചേർത്ത് എണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ പീനസം | സൈനസൈറ്റിസ് പൂർണ്ണമായും മാറും