ബലാശ്വഗന്ധാദി തൈലം ഉപയോഗങ്ങളും ഗുണങ്ങളും
സന്ധി ,പേശി ,അസ്ഥികൾ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ബലാശ്വഗന്ധാദി തൈലം
അമുക്കുരവും കുറുന്തോട്ടിയും പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കുന്ന ഒരു തൈലമാണ് ബലാശ്വഗന്ധാദി തൈലം.കൂടാതെ കോലരക്ക് ,നറുനീണ്ടി ,ചിറ്റരത്ത ,ദേവതാരം ,ചന്ദനം ,അകിൽ ,മഞ്ഞൾ ,ഇരട്ടിമധുരം ,മഞ്ചട്ടി ,കറുകപ്പുല്ല് ,കച്ചോലം ,മുത്തങ്ങ ,വെള്ള കൊട്ടം ,ആമ്പൽ കിഴങ്ങ് ,ശതകുപ്പ ,താമരയല്ലി തുടങ്ങിയ മരുന്നുകൾ എള്ളണ്ണയിൽ പാകം ചെയ്യുന്നതാണ് ബലാശ്വഗന്ധാദി തൈലം
തലവേദന ,സന്ധിവാതം ,ക്ഷിണം ,ഉറക്കക്കുറവ് ,പേശിക്ഷയം ,ആസ്തിക്ഷയം ,അരക്കെട്ട് വാതം ,പക്ഷാഘാതം ,തോൾ എല്ലുകളുടെ സ്ഥാനമാറ്റം മൂലമുണ്ടാകുന്ന വേദനയ്ക്കും ,.ശരീരവേദന ,പേശിവേദന ,വാതസംബന്ധമായി ഉണ്ടാകുന്ന വേദന ,തരിപ്പ് ,കടച്ചിൽ കൈകാൽ കഴപ്പ് എന്നിവയ്ക്കും ബലാശ്വഗന്ധാദി തൈലം വളരെ ഫലപ്രദമാണ് .