ചൈനീസ് വയലറ്റ്
വർഷത്തിൽ 365 ദിവസവും പൂക്കളുണ്ടാകുന്ന ഒരു പൂച്ചെടിയാണ് ചൈനീസ് വയലറ്റ്. വലിയ പരിചരണം ഇല്ലാതെ വളർത്താൻ പറ്റിയ ഒരു ചെടികൂടിയാണിത് ഏത് കാലാവസ്ഥയിലും ഈ ചെടി വളരും. നല്ല സൂര്യപ്രകാശം കിട്ടിയാൽ മാത്രമേ ഈ ചെടിയിൽ നറയെ പൂക്കളുണ്ടാകു ചെടിചട്ടിയിലും തറയിലും ഒരുപോലെ വളർത്താൻ പറ്റിയ ഒരു ചെടികൂടിയാണ് ചൈനീസ് വയലറ്റ്.
ഈ ചെടിക്ക് വെള്ളത്തിന്റെ വലിയ അവിശ്യമില്ല രണ്ടോ മൂന്നോ ദിവസം വെള്ളം ഒഴിച്ചില്ലങ്ങിലും ഈ ചെടിക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല കട്ടപിടിക്കാത്ത നല്ല ഇളക്കമുള്ള ഏത് മണ്ണിലും ചൈനീസ് വയലറ്റ് വളരും നല് മാസം കൂടുമ്പോൾ ചെടി വെട്ടി നിർത്തിയാലെ ചെടി കാണാൻ നല്ല ഭംഗിയുണ്ടാകൂ ഈ ചെടിക്ക് വലിയ വളത്തിന്റെ ഒന്നും അവിശ്യമില്ല 3 മാസം കൂടുമ്പോൾ ചാണകപ്പൊടിയോ കംപോസ്റ്റോ ഇട്ടുകൊടുത്താൽ മതിയാകും
ഈ ചെടിയിൽ കീടങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകുന്നത് വളരെ കുറവാണ് ഇതിന്റെ കമ്പുകൾ മുറിച്ചു നട്ട് കിളിർപ്പിക്കാവുന്നതാണ് കമ്പുകൾ മുറിച്ചു നട്ടാൽ ഒരാഴ്ച്ചകൊണ്ട് കമ്പുകൾ കിളിർത്ത് വരും കമ്പുകൾ മുറിച്ച് വെള്ളത്തിൽ വച്ച് കിളിർപ്പിക്കാൻ പറ്റും അതുകൊണ്ടുതന്നെ ചെടികൾ പുതിയതായി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രയാസം ഒന്നും തന്നെയില്ലാതെ വളർത്താൻ പറ്റിയ ഒരു ചെടികൂടിയാണ് ചൈനീസ് വയലറ്റ്.