മുരിങ്ങയിലയുടെ നീര് തേൻ ചേർത്ത് കണ്ണിലെഴുതുന്നതും ,പൂവാംങ്കുറുന്തൽ ഇലയുടെ നീര് തേൻ ചേർത്തത് കണ്ണിലെഴുതുന്നതും കണ്ണിലെ ചുവപ്പ്, ചൊറിച്ചിൽ, നീരൊലിപ്പ്, എന്നിവ മാറാൻ വളരെ നല്ലതാണ് .അതുപോലെ ആകാശ വള്ളിയുടെ നീര് കണ്ണിലൊഴിക്കുന്നതും വളരെ നല്ലതാണ്
അകത്തെ കീലം നീക്കിയ അഞ്ചോ ,ആറോ ചെത്തിപ്പൂവ് നൂറ് മില്ലി തിളച്ച വെള്ളത്തിലിട്ട് തണുത്തതിന് ശേഷം അരിച്ചെടുത്ത് ദിവസം രണ്ടുനേരം കണ്ണിലൊഴിക്കുന്നതും കണ്ണിലെ ചുവപ്പ്, ചൊറിച്ചിൽ, നീരൊലിപ്പ്, എന്നിവ മാറാൻ വളരെ നല്ലതാണ്
കണ്ണിൽ വേദനയ്ക്ക്
തുളസിയിലയുടെ നീരൊ ,മുക്കുറ്റിയുടെ നീരോ കണ്ണിലൊഴിക്കുന്നത് കണ്ണിൽ വേദനയ്ക്ക് നല്ലതാണ്
നന്ത്യാർവട്ടത്തിന്റെ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാലിൽ ചേർത്തോ അല്ലാതെയോ കണ്ണിലെഴുതുന്നത് കണ്ണിലെ വേദന മാറാൻ വളരെ നല്ലതാണ് അതുപോലെ മുക്കുറ്റിയുടെ ഇലയുടെ നീര് അരിച്ചെടുത്ത് കണ്ണിലൊഴിക്കുന്നതും കണ്ണിലെ വേദന മാറാൻ നല്ലതാണ്
നെല്ലിയുടെ തളിരിലയും അത്തിയുടെ തളിരിലയും ഉപ്പും ചേർത്തരച്ച് കണ്ണിൽ പുരട്ടുന്നത് കണ്ണിൽ വേദനയ്ക്ക് വളരെ നല്ലതാണ് / അതുപോലെ മുളയുടെ കൂമ്പ് അരച്ച് കണ്ണിൽ പുരട്ടുന്നതും കണ്ണിൽ വേദനയ്ക്ക് വളരെ നല്ലതാണ്
കണ്ണിൽ പഴുപ്പിന്
ഒരു ഗ്ലാസ് പച്ചവെള്ളത്തിൽ 3 ഗ്രാം പൊടിക്കാരം കലക്കി അരിച്ചെടുത്തതിന് ശേഷം ദിവസം രണ്ടുനേരം വീതം കണ്ണിലെഴുതുന്നത് കണ്ണിലെ പഴുപ്പിനും വേദനയ്ക്കും വളരെ നല്ലതാണ്
മുരിങ്ങയുടെ തൊലി അരച്ച് കാലിന്റെ പെരുവിരലിൽ വെച്ച് കെട്ടുന്നത് കണ്ണിലെ പഴുപ്പ് മാറാൻ വളരെ നല്ലതാണ് ഇടതുകണ്ണിലാണ് പഴുപ്പെങ്കിൽ വലതുകാലിന്റെ പെരുവിരലിൽ വച്ചുകെട്ടുക ,വലതുകണ്ണിലാണെങ്കിൽ ഇടതുകാലിന്റെ പെരുവിരലിൽ വച്ചുകെട്ടുക
പൊന്നങ്ങാണി പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കണ്ണിലൊഴിക്കുന്നതും കണ്ണിലെ പഴുപ്പ് മാറാൻ വളരെ നല്ലതാണ്
കണ്ണുകൾക്ക് ആരോഗ്യവും തിളക്കവുമുണ്ടാകാൻ
നിത്യവും ഓരോ തുള്ളി ഓറഞ്ചുനീര് കണ്ണിലൊഴിക്കുന്നത് കണ്ണിന് നല്ല തിളക്കം കിട്ടാൻ സഹായിക്കും
നിത്യവും വെള്ളരിക്ക മുറിച്ച് കണ്ണിനുചുറ്റും വയ്ക്കുക ,ക്യരറ്റ് ,ഇലക്കറികൾ ദിവസവും കഴിക്കുക