പച്ചകർപ്പുരം പൊടിച്ചിട്ട് വെളിച്ചെണ്ണ കാച്ചി പതിവായി തലയിൽ തേച്ചുകുളിച്ചാൽ മുടിക്കായ മാറിക്കിട്ടും .
നീലയമരിയുടെ ഇല അരച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടിക്കായ മാറിക്കിട്ടും .
ചുവന്നുള്ളിയുടെ നീര് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിന് ശേഷം 15 മിനിറ്റിന് ശേഷം കുളിക്കുക ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുടിക്കായ മാറിക്കിട്ടും .ഇതുപോലെ കറ്റാർവാഴയുടെ നീര് തലയിൽ പതിവായി തേച്ചുപിടിപ്പിച്ചതിന് ശേഷം കുളിക്കുന്നതും മുടിക്കായ മാറാൻ നല്ലതാണ്
ചീവയ്ക്കപ്പൊടി വെള്ളത്തിൽ കുഴച്ച് തലയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുടിക്കായ മാറിക്കിട്ടും മാത്രമല്ല തയിലെ താരൻ മാറുന്നതിനും ,മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും ഇത് വളരെ നല്ല മരുന്നാണ്
കാരം കലക്കിയ വെള്ളത്തിൽ മുടിമുക്കി അല്പ സമയത്തിന് ശേഷം മുടി കഴുകി വൃത്തിയാക്കി ഉണങ്ങുക