നല്ല ശോധനയ്ക്ക് ആയുര്‍വേദ പരിഹാരം
രാത്രിയിൽ കിടക്കാൻ നേരം ത്രിഫലപ്പൊടി ശർക്കരയും ചേർത്ത് കഴിച്ചാൽ മലശോധന ഉണ്ടാകും
രാവിലെ ഉണർന്നയുടൻ ചൂടുപാലിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് കഴിച്ചാൽ മലശോധന ഉണ്ടാകും
രാത്രിയിൽ കിടക്കാൻ നേരം പഴുത്ത പപ്പായ പതിവായി കഴിച്ചാൽ സുഖശോധനയ്ക്ക് സഹായകരമാണ്
ഒരു ഗ്ലാസ് പാലിൽ അല്പം ആവണക്കെണ്ണ ചേർത്ത് കഴിച്ചാൽ മലശോധന ഉണ്ടാകും
പത്തോ പന്ത്രണ്ടോ കറുത്ത ഉണക്കമുന്തിരി രാത്രിയിൽ കിടക്കാനേരം വെള്ളത്തിലിട്ടു വയ്ക്കുക രാവിലെ ഞെരുടി പിഴിഞ്ഞ് അരിച്ചെടുത്തു ചെറിയ കുട്ടികളുടെ മലബന്ധത്തിന് വളരെ നല്ലതാണ്
20 മില്ലി കരിനൊച്ചിയില വാട്ടി പിഴിഞ്ഞ നീരിൽ അതെ അളവിൽ ആവണക്കെണ്ണയും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മലബന്ധത്തിന് വളരെ ഫലപ്രദമാണ്
ഈന്തപ്പഴം രാത്രിയിൽ കിടക്കാൻ വെള്ളത്തിലിട്ടുവച്ച് രാവിലെ പിഴിഞ്ഞ് കഴിക്കുന്നതും മലബന്ധത്തിന് വളരെ ഫലപ്രദമാണ്